ബെത്‌ലഹേമിന്റെ ഓളത്തിനിടയിലും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ഇത്രയും വലിയ വിജയം സ്വന്തമാക്കിയത്. പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.
ഒ.ടി.ടി റിലീസിന് ശേഷം സിനിമാപേജുകളില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണ് പ്രധാന ചര്‍ച്ചാവിഷയം. ഈ വര്‍ഷത്തെ മികച്ച ത്രില്ലറെന്ന് അവകാശപ്പെട്ട ചിത്രത്തിലെ ലോജിക്കല്‍ മിസ്‌റ്റേക്കുകള്‍ ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഡീറ്റെയ്‌ലിങ്ങുകള്‍ മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അത്തരത്തിലൊന്നാണ് ചിത്രത്തിലെ ഓപ്പണിങ് സീന്‍. പാര്‍വതി അവതരിപ്പിച്ച എലീന എന്ന കഥാപാത്രവും കുടുംബവും ഡി.ഐ.ജിയെ കാണാന്‍ ചെല്ലുന്ന സീനിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എലീനയുടെ ഭര്‍ത്താവ് പൊലീസിലായിരുന്നെന്നും ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുകയായിരുന്നെന്നുമുള്ള കാര്യം ആദ്യസീനിലൂടെ തന്നെ പ്രേക്ഷകരോട് പറഞ്ഞുവെക്കുന്നുണ്ട്.
ഈ സീനില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഡയലോഗുമുണ്ട്. സംസാരത്തിനിടെ ‘അന്ന് രാത്രി ഹൗസ് ബ്രേക്കിങ് നടക്കുന്നു എന്ന കോള് വന്നപ്പോള്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും എബ്രഹാമും അവിടെയെത്തി. പെട്ടെന്നുണ്ടായ അറ്റാക്കില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല’ എന്ന് ഡി.ഐ.ജി പറയുന്നുണ്ട്. വീട് കവര്‍ച്ച ചെയ്യുന്ന റാക്കറ്റിനെക്കുറിച്ച് ആദ്യമേ തന്നെ സിനിമ പറഞ്ഞുവെക്കുകയാണ്.

പിന്നീട് സിറാജുദീന്‍ അവതരിപ്പിക്കുന്ന ജയപ്രകാശ് എന്ന കഥാപാത്രവും അയാളുടെ സഹായിയും ഇത്തരത്തില്‍ വീടുകളില്‍ കവര്‍ച്ച ചെയ്യുന്നവരാണെന്ന് കാണിക്കുന്നുമുണ്ട്. ഇതേ ജയപ്രകാശിനെയാണ് എലീനയും മറ്റ് പൊലീസുകാരും സ്റ്റേഷനില്‍ വെച്ച് അബദ്ധത്തില്‍ കൊല്ലുന്നത്. ആദ്യം പറഞ്ഞ കവര്‍ച്ചക്കാര്‍ ഇവരാണെന്ന് സംവിധായകന്‍ പറയാതെ പറയുകയാണെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്.
ടെയ്ല്‍ എന്‍ഡില്‍ എബ്രഹാമിനെ ജെ.പി കൊല്ലുന്ന സീന്‍ ചെറുതായി കാണിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെയെന്നും ഭര്‍ത്താവിനെ കൊന്നവനോട് ഭാര്യ നടത്തിയ സൈലന്റ് റിവഞ്ചായി മാറിയേനെയെന്നും കമന്റുകളുണ്ട്. എന്നാല്‍ ആ സീന്‍ കാണിക്കാതെ തന്നെ സംവിധായകന്‍ ഉദ്ദേശിച്ചത് കണ്‍വേയായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ലൂപ്‌ഹോളുകളുണ്ടെങ്കിലും ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം തന്നെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.
Content Highlight: Director brilliance in Pradhama Drishtya Kuttakkar discussing after OTT release
