2026 ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തി വരവറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്റർ കാശിയുടെ തട്ടകമായ പുനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാരുടെ വിജയം.
സൂപ്പർതാരം അഡ്രിയ ലൂണയില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങിയത്. ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ മലയാളി താരം വിബിൻ മോഹനനാണ് ടീമിന് വേണ്ടി സീസണിലെ ആദ്യ ഗോൾ നേടിയത്. 18ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.
THE MAN OF THE MATCH. 🏆⚽ Vibin Mohanan shines in our season opener! #KBFC #YellowThudarum [ Kerala Blasters, Vibin Mohanan, MG ISL ] https://t.co/VeNcWLDA4X
— Kerala Blasters FC (@KeralaBlasters) October 11, 2026
ഓപ്പണിങ് മാച്ചിലെ ആദ്യ ഗോളിന് പിന്നാലെ ഒരു വമ്പൻ നേട്ടവും വിബിൻ തന്റെ പേരിലാക്കി മാറ്റി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു സീസണിന്റെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടുന്ന രണ്ടാമത്തെ മലയാളി താരമെന്ന നേട്ടത്തിലേക്കാണ് വിബിൻ നടന്നുകയറിയത്.
ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയ മലയാളി താരം സഹൽ അബ്ദുൽ സമദാണ്. 2021- 22 സീസണിൽ മോഹൻ ബഗാനെതിരയായിരുന്നു സഹലിന്റെ ഗോൾ നേട്ടം. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മലയാളി താരം ഓപ്പണിങ് മാച്ചിൽ ആദ്യ ഗോൾ നേടുന്നത്.
അതേസമയം മത്സരത്തിൽ വിപിന്റെ ഗോളിന് ശേഷം മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കൊമ്പന്മാർക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്. പുതിയ മാനേജ്മെന്റിന് കീഴിൽ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മിന്നും പ്രകടനമായിരുന്നു എതിരാളികളുടെ തട്ടകത്തിൽ കാഴ്ചവെച്ചത്.
FULL-TIME! 🔥 Inter Kashi 0–2 Kerala Blasters FC A perfect start to the season! 💪 #KBFC #YellowThudarum [ Kerala Blasters, Inter Kashi, Pune, MG ISL ] https://t.co/uiSJAqao1a
— Kerala Blasters FC (@KeralaBlasters) October 11, 2026
മത്സരത്തിൽ 52 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് 13 ഷോട്ടുകളാണ് ഇന്റർ കാശിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആതിഥേയർക്ക് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലേക്ക് അഞ്ച് ഷോട്ടുകളാണ് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്. ഇതിൽ മൂന്ന് ഷോട്ടുകളായിരുന്നു ടാർഗറ്റിലേക്ക് എത്തിയിരുന്നത്.
ഈ തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒക്ടോബർ 18നാണ് കൊമ്പന്മാർ അടുത്ത മത്സരത്തിനിറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുഹാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് പോരാട്ടം.
Content Highlight: Vibin Mohanan create a huge record for Kerala Blasters in ISL
