ജയസൂര്യ നായകനായി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മായൻ. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കളങ്കാവൽ എന്ന സിനിമയ്ക്ക് ശേഷം ജിതിൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ആചാരത്തെ പ്രേമേയമാക്കികൊണ്ടാണ് ചിത്രം എത്തുന്നത്.

മായൻ. Photo. Screen Grab/ Youtube

ചിത്രത്തിന്റെ ട്രൈലറും പ്രമേയവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ ഇതിനോടകം തന്നെ 2.2 മില്യൺ മില്യൺ കാഴ്ചക്കാരുണ്ട്. ചിത്രത്തിൽ കറുത്തച്ചനായി മമ്മൂട്ടിയാണ് വരുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ട്രൈലറിൽ കറുത്തച്ചനെ സസ്പെൻസ് ആക്കി വച്ചതിനാൽ തന്നെ ആരാണെന്ന് അറിയാനുള്ള കൗതുകത്തിലാണ് പ്രേക്ഷകരും ഉള്ളത്.

എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പാട്ട്. ‘കൊല്ലിപ്രാക്ക്’ എന്ന പാട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. പാട്ടു കേൾക്കുമ്പോൾ തന്നെ നെഗറ്റീവിറ്റിയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെന്നാണ് ചിലർ പറയുന്നത്. രാത്രിയിൽ ഈ പാട്ട് കേൾക്കണമെന്നും അസ്വസ്ഥത പിടിപ്പിക്കുന്ന ഒന്നാണ് ഇതെന്നും പലരും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന് പ്രതികരിക്കുന്നുണ്ട്. പാട്ടിലെ എക്കോ കോറസാണ് കൂടുതൽ ഭയമുണ്ടാകുന്നതും ഇംപാക്ട് ഉണ്ടാക്കുന്നതും.

ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദാണ്. കൊല്ലിപ്രാക് എന്ന പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ജോൺസ് റോയ് ആണ് പാട്ട് ആലപിച്ചിരിക്കുന്നത്. മായൻ ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ആണ്. 13 വർഷത്തിനുശേഷമാണ് ഈ കമ്പനി ഒരു മലയാള സിനിമയുടെ മ്യൂസിക് റൈറ്റ്സ് വീണ്ടും ഏറ്റെടുക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷനിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.

മായൻ. Photo. IMDb

 

ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രം ഡിസംബർ 3 ന് തിയേറ്ററുകളിലെത്തും.

Content Highlight:  Song from the movie ‘Maayan’ gains attention on social media