വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ തിളങ്ങാനാകാതെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മികച്ച ടോട്ടലിന് അടിത്തറയൊരുക്കിയ സഞ്ജുവില്‍ നിന്നും ആരാധകര്‍ മറ്റൊരു വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചെങ്കിലും ഷമര്‍ ജോസഫിന്റെ പന്തില്‍ കാമില്‍ പൂരന്റെ കൈകളിലൊതുങ്ങി താരത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡിലെത്താനുള്ള സഞ്ജുവിന്റെ അവസരവും നഷ്ടപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ നൂറ് സിക്‌സറുകളെന്ന നേട്ടത്തിലെത്താന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നു. ഇതിനായി വേണ്ടിയിരുന്നതാകട്ടെ വെറും രണ്ട് സിക്‌സറും.

എന്നാല്‍ ഒറ്റ ബൗണ്ടറി പോലും നേടാന്‍ സാധിക്കാതെ പുറത്തായതോടെ ഈ നേട്ടത്തിലേക്കുള്ള താരത്തിന്റെ കാത്തിരിപ്പും തുടരുകയാണ്.

വെറും അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ നൂറ് ടി-20 സിക്‌സറുകള്‍ നേടാന്‍ സാധിച്ചത്. ഇതില്‍ ആറാം നമ്പറുകാരനായി ഇടം പിടിക്കാനുള്ള സഞ്ജുവിന്റെ അവസരം കൂടിയാണ് ഇന്‍ഡോറില്‍ ഇല്ലാതായത്.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 സിക്സറുകള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 151 – 205

സൂര്യകുമാര്‍ യാദവ് – 107 – 179

അഭിഷേക് ശര്‍മ – 63 – 136

ഹര്‍ദിക് പാണ്ഡ്യ – 109 – 126

വിരാട് കോഹ്‌ലി – 117 – 124

കെ.എല്‍. രാഹുല്‍ – 68 – 99

സഞ്ജു സാംസണ്‍ – 66 – 98

തിലക് വര്‍മ – 63 – 90

ഇഷാന്‍ കിഷന്‍ – 63 – 87

അതേസമയം,ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് ഇന്ത്യ. 19 പന്തില്‍ 54 റണ്‍സുമായി അഭിഷേക് ശര്‍മയും 11 പന്തില്‍ 24 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ക്വെന്റിന്‍ സാംപ്‌സണ്‍, റോസ്റ്റണ്‍ ചെയ്‌സ്, ഷമര്‍ സ്പ്രിംഗര്‍, കീമോ പോള്‍, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി.

 

Content Highlight: IND v WI: 3rd T20I: Sanju disappoints