ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മോശം ഓഡിയന്‍സ് തങ്ങളാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് തമിഴ് പ്രേക്ഷകര്‍. എത്ര നല്ല സിനിമയാണെങ്കിലും കൊമേഷ്‌സ്യല്‍ എലമെന്റുകള്‍ ഇല്ലെങ്കില്‍ കൈയൊഴിയുന്ന ശീലം ഇപ്പോഴും തുടരുകയാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിജയ് സേതുപതി നായകനായ ബത്ത.
ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ഗംഭീരമായ സിനിമയെന്നാണ് നിരൂപകരെല്ലാവരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്രയും മികച്ച പ്രതികരണം ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ ബത്തക്ക് സാധിക്കുന്നില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ആകെ 33 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വെറും 14 കോടി മാത്രമേ ബത്തക്ക് ലഭിച്ചുള്ളൂ. നല്ല സിനിമകള്‍ക്ക് വേണ്ടത്ര കളക്ഷന്‍ നല്‍കാതെ പരാജയപ്പെടുത്തുന്ന തമിഴ് ഓഡിയന്‍സിന്റെ ശീലം ബത്തയിലും തുടരുകയാണ്.
ക്രിഞ്ചിന്റെ പെരുന്നാളെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ട വിജയ് സേതുപതിയുടെ മുന്‍ ചിത്രം തലൈവന്‍ തലൈവിക്ക് തമിഴ്‌നാട്ടില്‍ 60 കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയുമ്പോഴാണ് തമിഴ് പ്രേക്ഷകരുടെ ആസ്വാദന നിലവാരം വ്യക്തമാകുന്നത്. നല്ല സിനിമകളെ കൈയൊഴിയുന്ന ശീലം ഒരിക്കലും മാറില്ലെന്ന വാശിയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുകയാണ്.

മെയ്യഴകന്‍ പോലെ ഈ പതിറ്റാണ്ടിലെ മികച്ച സിനിമകളിലൊന്നിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പരാജയപ്പെടുത്തിയതെല്ലാം ഇപ്പോഴും സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയാണ്. 100 കോടി നേടിയ ഡി.സിക്കും തമിഴ്‌നാട്ടില്‍ വലിയ കളക്ഷന്‍ ലഭിച്ചിരുന്നില്ല. അര്‍ജുന്‍, അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവരൊന്നിച്ച ബ്ലാസ്റ്റിനും തമിഴ്‌നാട്ടില്‍ നിന്ന് ആകെ നേടാനായത് വെറും 35 കോടിയാണ്.
കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണും മനസും നിറക്കുന്ന ചിത്രമാണ് ബത്ത. 1985ല്‍ മദ്രാസിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. വിജയ് സേതുപതിക്കൊപ്പം മാസ്റ്റര്‍ സായ് പൃഥ്വിരാജും ആദ്യാവസാനം തന്റെ പെര്‍ഫോമന്‍സ് കൊണ്ട് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലിജോമോള്‍ ജോസ്, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു ഗോവിന്ദ്, അര്‍ജുന്‍ ചിദംബരം എന്നിവരും ബത്തയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.
Taste of TN Audience 🤮🤮 https://t.co/lVjfnD7HBx
— Rolex Viper Zealot (@Rolex_zealot) October 10, 2026
Content Highlight: Baththa collected just 14 crores from Tamilnadu Box office
