ഒട്ടാവ: ഇസ്രഈലി സൈബർടെക് കമ്പനിയായ ഫോർട്ടറുമായി കനേഡിയൻ കോഫിഹൗസ് ചെയിൻ ടീം ഹോർട്ടൺസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന കണ്ടെത്തലുമായി കനേഡിയൻ അഭിഭാഷക ഗ്രൂപ്പ്.
‘കനേഡിയൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇൻ ദി മിഡിൽ ഈസ്റ്റ്’ ഗ്രൂപ്പാണ് ടീം ഹോർട്ടൺസിന്റെ ആപ്പിൽ നിന്നും ഡാറ്റകൾ സ്വീകരിക്കുന്ന മൂന്നാം കക്ഷിയാണ് ഫോർട്ടറെന്ന് കണ്ടെത്തിയത്.
ടീം ഹോർട്ടൺസിന്റെ ആപ്പ് തുറന്നാലുടൻ വിദേശത്തുനിന്നുള്ള ഒരു മൂന്നാം കക്ഷിക്ക് വിവരങ്ങൾ കൈമാറാൻ തുടങ്ങുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇസ്രഈൽ സൈന്യത്തിലെ കുപ്രസിദ്ധ ഇന്റലിജൻസ് യൂണിറ്റ് 8200 ലെ പൂർവ വിദ്യാർത്ഥികൾ സ്ഥാപിച്ച സ്ഥാപനമാണ് സൈബർടെക്. ഫോർട്ടറിന്റെ സ്ഥാപകരായ മൈക്കൽ റീറ്റ്ബ്ലാറ്റ്, ലിറോൺ ഡാംരി, അലോൺ ഷെമേഷ് എന്നിവർ ഇസ്രഈലിന്റെ സിഗ്നൽ ഇന്റലിജൻസ്, സൈബർ വാർഫെയർ ഡിവിഷനായ യൂണിറ്റ് 8200 ലെ പൂർവ വിദ്യാർത്ഥികളാണ്.
നേരത്തെ സി.ബി.സി ന്യൂസ് ബ്രോഡ്കാസ്റ്ററും ഇതിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ സി.ബി.സി ന്യൂസിന് സ്വീകർത്താവിന്റെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ഡാറ്റയിൽ ഉപകരണ ഐഡന്റിറ്റി ഫെയറുകൾ, ക്യാമറ സ്പെസിഫിക്കേഷനുകൾ, ഉപകരണ സെന്സറുകളുടെ ലിസ്റ്റുകൾ, വൈ-ഫൈ റൂട്ടുകളുടെ ലിസ്റ്റുകൾ, ഉപയോക്താക്കളുടെ റിംഗ്ടോൺ, അലാറം ശബ്ദങ്ങളുടെയും പേരുകൾ എന്നിവ പങ്കുവെച്ച വിവരങ്ങളിൽ ഉൾപ്പെടുന്നു.
ഓരോ ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷൻ തിരിച്ചറിയാനും ഓരോ ഫോണിന്റെയും ഡിജിറ്റൽ വിരലടയാളം നിർമിക്കാനും കഴിയുമെന്ന് അഭിഭാഷക ഗ്രൂപ്പ് പറഞ്ഞു.
എന്നാൽ തങ്ങളുടെ ആപ്പിലൂടെ സ്വീകരിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങളോ മൂന്നാം കക്ഷിയോ വിൽക്കുന്നില്ലെന്ന് ടീം ഹോർട്ടൺസ് പറഞ്ഞു. തട്ടിപ്പ് തടയാനും അക്കൗണ്ടുകൾ സംരക്ഷിക്കാനും പേയ്മെന്റ് ദുരുപയോഗം തടയനുമായാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ആപ്പിലൂടെ സ്വീകരിക്കുന്നതെന്നും മാർക്കറ്റിങ്ങിനോ പരസ്യം ചെയ്യാനോ അല്ലെന്നും ടീം ഹോർട്ടൺസ് പറഞ്ഞു.
ഇസ്രഈലിലെ സൈനിക യൂണിറ്റായ യൂണിറ്റ് 8200 ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരീക്ഷണ പ്രവർത്തനങ്ങൾക്കായി മൈക്രോസോഫ്റ്റ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും മൈക്രോസോഫ്റ്റ് അത് വിലക്കുകയും ചെയ്തിരുന്നു.
Content Highlight: Tim Hortons shares users’ personal information with an Israeli company: Canadian advocacy group
