ടെൽ അവീവ്: തെരഞ്ഞെടുപ്പ് കാലയളവിൽ ഇസ്രഈലിൽ സോഷ്യൽ മീഡിയയിലൂടെയുള്ള അറബ് വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചതായി റിപ്പോർട്ട്.
ഇസ്രഈൽ ആസ്ഥാനമായുള്ള ബ്രാൻഡീസ് ഇൻസ്റ്റ്റിറ്റ്യൂട്ടും ഫേക്ക് റിപ്പോർട്ടറുമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഒക്ടോബർ 27ന് നടന്ന ഇസ്രഈൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് അറബ് വിദ്വേഷ പ്രചാരങ്ങൾ ഉയർന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഫേക്ക് റിപ്പോർട്ടിന്റെ വിശകലനം അനുസരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബർ 27 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ അറബ് വിരുദ്ധ വിദ്വേഷ പ്രചാരണം 400 ശതമാനത്തിലധികം വർധിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറി, വോട്ട് വിലയ്ക്ക് വാങ്ങൽ, വിദേശ ഇടപെടൽ എന്നിവയിലൂടെ ‘അറബികൾ തെരഞ്ഞെടുപ്പ് മോഷ്ടിച്ചതാണ്’ എന്നതായിരുന്നു സോഷ്യൽ മീഡിയകളിലെ പ്രധാന ആരോപണം.
എന്നാൽ ഇത്തരം വാദങ്ങൾ ഇസ്രഈൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളളഞ്ഞു. അവർ ഇസ്രഈലിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പോസ്റ്റ് 12 ലക്ഷം തവണയാണ് ആളുകൾ കണ്ടത്. അറബ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പോസ്റ്റ് 3.5 ലക്ഷത്തിലധികം ആളുകൾ കണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നെതന്യാഹുവിന് അനുകൂലമായുള്ള നേതാക്കളാണ് അറബ് വിരുദ്ധ വിദ്വേഷ പ്രചാരങ്ങൾക്ക് ആക്കം കൂട്ടിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
രാജ്യത്തെ അറബ് പൗരന്മാർക്കെതിരെ അക്രമകരമായതും വംശീയവുമായ അപകീർത്തി പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ഇസ്രഈൽ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അറബ് പൗരന്മാർക്കെതിരായ പ്രചാരണം തടയാൻ നാപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാൻഡീസ് ഇൻസ്റ്റിറ്റ്യുട്ടും ഫേക്ക് റിപ്പോർട്ടറും നവംബർ നാലിന് ഗൂഗിൾ, മെറ്റ, ടിക്ടോക് കമ്പനികൾക്ക് കത്തയച്ചിരുന്നു. ഇതിൽ ഗൂഗിൾ മാത്രമാണ് പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: 400% increase in anti-Arab hate campaigns on social media during the Israeli election
