കല്യാണത്തെ ചുറ്റി പറ്റിയുള്ള ചോദ്യങ്ങൾ കേട്ട് താൻ മടുത്തുവെന്നും അങ്ങനെയൊരു പ്ലാൻ തനിക്കിപ്പോഴില്ലെന്നും പറയുകയാണ് നടി ശ്രുതി ഹാസൻ. ഒരു അമ്മയാകാനും കുടുംബജീവിതത്തിലും താൻ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ജീവിതത്തെയാണ് തനിക്ക് കൂടുതലിഷ്ടമെന്നും നടി പറഞ്ഞു. ദി എസ്.എസ്. പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചത്.
‘സത്യം പറയുകയാണെങ്കിൽ എനിക്ക് കല്യാണം കഴിക്കണമെന്ന പ്ലാൻ തന്നെയില്ല. എനിക്കറിയാം അത് കോംപ്ലിക്കേറ്റഡാണെന്ന്. പക്ഷേ ഞാൻ ഫാമിലി യൂണിറ്റിൽ വിശ്വസിക്കുന്നു. എനിക്കും ഒരു അമ്മയാകാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് ഇതെല്ലാം എനിക്ക് വളരെ കൺഫ്യൂസിങാണ്. എന്നാൽ സത്യം പറഞ്ഞാൽ നിർബന്ധിത സാഹചര്യമായിരുന്നുവെങ്കിൽ ഞാൻ അതിന് തയ്യാറാകുമായിരുന്നു. എങ്കിലും, അങ്ങനെ ചെയ്യാതിരിക്കുന്നതാണ് എനിക്ക് കൂടുതലിഷ്ടം. ഞാൻ ഈ പറയുന്നത് ഒരുപാട് പേർക്ക് കണക്ടാവും.

ശ്രുതി ഹാസൻ. Photo. Screen Grab/Facebook.IMDb
എന്റെ അച്ഛനും അമ്മയുമൊന്നും ഇതിനെ പറ്റി എന്നോട് ചോദിക്കാറേയില്ല. അവർക്ക് ഞാൻ എങ്ങനെയാണോ ഹാപ്പിയായിരിക്കുന്നത് അങ്ങനെ കാണാനാണ് ഇഷ്ടം. ഒരു തവണ അച്ഛൻ ഇങ്ങനെ സ്റ്റേജിൽ വെച്ച് പറഞ്ഞിരുന്നു ‘ശ്രുതി മനസ് വെച്ചാൽ ഞാൻ ഇപ്പോൾ മുത്തശ്ശനായിട്ടുണ്ടാവും’ എന്ന്. അത് ക്യൂട്ടായിട്ട് പറഞ്ഞതാണ്. എല്ലാ അച്ഛനമ്മമാരും അങ്ങനെ തന്നെയാണെന്ന് ഞാൻ വിചാരിക്കുന്നു. ഇതുവരെ എന്നോട് ഞാൻ എന്താണ് ചെയ്യുന്നതെന്നോ, ഇങ്ങനെ ചെയ്തൂടേയെന്നോ അവർ ചോദിച്ചിട്ടില്ല. അതുകൊണ്ടാവാം ഈ ഒരു ഫ്രീഡത്തിൽ എനിക്കിങ്ങനെ ജീവിക്കാൻ കഴിയുന്നത്,’ താരം പറഞ്ഞു.
വിവാഹ സർട്ടിഫിക്കറ്റ് എന്നൊരു കടലാസ് കഷ്ണത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും പകരം ഒന്നിന്റെയും പിൻബലമില്ലാതെ എല്ലായ്പ്പോഴും തന്റെ പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും അതിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്നും നടി വ്യക്തമാക്കി. പേപ്പറോ സൊസൈറ്റിയോ തീരുമാനിക്കുന്ന ഇത്തരം കാര്യങ്ങൾ വാല്യൂ ചെയ്യുന്നവരുണ്ടാവാമെന്നും താനതിന് ഫിറ്റാണോ എന്നുള്ളത് തനിക്കറിയില്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു.
‘ഇതുവരെയും ആരും എന്നെ പ്രപ്പോസ് ചെയ്യുകയോ ഫ്ലെർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. എന്റെ റിലേഷൻഷിപ്സിൽ ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തിട്ടുള്ളത്. ചിലപ്പോൾ ഇങ്ങോട്ട് വന്ന് പറയുമ്പോൾ എനിക്ക് അറിയാത്തതാവാനും സാധ്യതയുണ്ട്. ആരാണ് ആദ്യം പ്രപ്പോസ് ചെയ്യുന്നത് എന്നത് ഒരു കാര്യമല്ലെന്നാണ് ഞാൻ കരുതുന്നത്. ആരും എന്റെയടുത്ത് വന്ന് അത് സ്ട്രോങ്ങായിട്ട് പറഞ്ഞിട്ടില്ല, അങ്ങനെ പറഞ്ഞാൽ നല്ലതായിരുന്നു. ഞാനൊരു ആൽഫാ ഫീമെയിൽ അല്ല, ഉള്ളിൽ ഞാനൊരു കിറ്റിയാണ്,’ താരം പറഞ്ഞു.
Content Highlight: Shruti Haasan wants to be a mother, is tired of marriage talk, and has never had a proposal.
