കഴിഞ്ഞ മാസം റിലീസിനെത്തിയ രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായിരുന്നു ജയിലര്‍ 2വും വിജയ് ദേവരകൊണ്ട നായകനായ രണബാലിയും. വമ്പന്‍ ഹൈപ്പില്‍ നിറഞ്ഞ താരമൂല്യത്തോടെ തിയേറ്ററുകളിലെത്തിയ ജയിലര്‍ 2വിനൊപ്പം പിടിച്ചുനില്ക്കാന് വിജയ് ദേവരകൊണ്ടയുടെ പീരിയോഡിക്ക് ആക്ഷന്‍ ഡ്രാമയായ രണബാലിയ്ക്ക് സാധിക്കുമോ എന്ന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു.

രണബാലി. Photo: X.com
ഈ സംശയങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും കിട്ടിയ റെസ്പോണ്‍സ്. ഒരു വശത്ത് സകല റെക്കോഡുകളും കാറ്റില്‍ പറത്തിക്കൊണ്ട് ജയിലര്‍ 2 മുന്നേറുമ്പോള്‍ സ്വന്തം ബോക്സ് ഓഫീസില്‍ പോലും രണബാലി കിതക്കുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. രണബാലിയുടെ ലോക്കല്‍ ബോക്സ് ഓഫീസായ 70 കോടിയോളം മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതേസമയം ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 81 കോടി മാത്രമാണ്. 120 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് വലിയ പരാജയമായിരുന്നു ബോക്സ് ഓഫീസില്‍ നേരിടേണ്ടി വന്നത്.
ഇതിന് പിന്നാലെ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ച പോലെ ട്രോളന്മാര് ചിത്രത്തെ എടുത്തിട്ട് അലക്കുന്ന കാഴ്ചയ്ക്കാണ് സിനിമാ പേജുകള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് വമ്പന്‍ ഹിറ്റായ കാന്താരയുടെ പാതി വെന്ത പരീക്ഷണം മാത്രമാണ് രണബാലിയും എന്നതാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ കാന്താരയുടെ പകര്‍പ്പായിരുന്നു പുഷ്പ 2, കറുപ്പ്, പാരഡൈസ് തുടങ്ങിയ ചിത്രങ്ങള്‍.
Ente Devarakunda enthoke an kanikane😭 https://t.co/4TvbXewPZf
— Shiv (@LFCShiv7) November 17, 2026
ഇതേ വഴിയില്‍ ദൈവം കയറിയ നായകനായിട്ടുള്ള വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിന് വലിയ വിമര്‍ശനമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. താരത്തിന്റെ അഭിനയം അരോചകരമാണെന്നും കണ്ടുമടുത്ത ട്രെന്‍ഡിലെ അവസാനത്തെ എന്‍ട്രിയാണ് രണബാലിയെന്നും പലരും അഭിപ്രായപ്പെടുന്നു. കൈയിലും കഴുത്തിലും ഒരുപാട് ചരടുകളും മാലകളും കെട്ടി വാളെടുത്ത് വില്ലനെ കൊല്ലുന്ന വിജയിയുടെ പെര്‍ഫോമന്‍സിനാണ് ട്രോളുകള്‍ മുഴുവനും.
Content Highlight: Troll for Vijay Devarakonda starrer Ranabaali and his performance
