ലയണൽ മെസി യുഗത്തിന് ശേഷം ആദ്യ വിജയം സ്വന്തമാക്കി അർജന്റീന. സൗഹൃദ മത്സരത്തിൽ കൊസ്റ്റാറിക്കക്കെതിരെ ഏഴ് ഗോളുകളുടെ വമ്പൻ വിജയമാണ് അർജന്റീന കൈപ്പിടിയിലാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് പരാജയപ്പെട്ട അർജന്റീന ഈ മത്സരത്തിൽ ശക്തമായി തിരിച്ചുവരികയായിരുന്നു.

മത്സരത്തിൽ അർജന്റീനയുടെ വലകുലുക്കാൻ എതിരാളികൾക്ക് സാധിക്കാത്തതോടെ ഒരു ചരിത്രനേട്ടമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കൈപ്പിടിയിലാക്കിയത്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ഗോൾകീപ്പറായി മാറാനാണ് മാർട്ടിനസിന് സാധിച്ചത്. 47 ക്ലീൻ ഷീറ്റുകളുമായാണ് താരം ചരിത്രം കുറിച്ചത്.

മുൻ ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ റെക്കോർഡിനൊപ്പമാണ് മാർട്ടിനസ് എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടി ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയാൽ റൊമേറോയെ മറികടക്കാൻ മാർട്ടിനസിന് സാധിക്കും.

മത്സരത്തിൽ നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവാനോ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് അർജന്റീന വിജയിച്ചുകയറിയത്. അലക്സിസ് മാക് അലിസ്റ്റർ ഒരു ഗോളും നേടിയ അർജന്റീനയുടെ വിജയം ആധികാരികമാക്കി.

മത്സരത്തിൽ അർജന്റീനയുടെ സർവ്വാധിപത്യമായിരുന്നു 76 ശതമാനം ബോൾ പൊസഷൻ കൈവശം വെച്ച അർജന്റീന 22 ഷോട്ടുകളാണ് കൊസ്റ്റാറിക്കയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകളിൽ നിന്നും മൂന്നെണ്ണം മാത്രമാണ് അർജന്റീനയുടെ പോസ്റ്റിലേക്ക് എതിരാളികൾക്ക് എത്തിക്കാൻ സാധിച്ചത്.

അതേസമയം മെസി അടുത്തിടെയാണ് അർജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസി അർജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്.

മെസി 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

 

Content Highlight: Emiliano Martinez create a historical record for Argentina