തപ്‌സി പന്നു മുഖ്യവേഷത്തിലെത്തുന്ന ധപ്പട് ചിത്രത്തിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചിത്രത്തിന്റെ സംവിധായകനോടും ചില അഭിനേതാക്കളോടും അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാല്‍ അതൊന്നും പരിഗണിക്കാതെ ചിത്രം കാണുമെന്നുമാണ് സ്മൃതി പറഞ്ഞത്.

ആളുകള്‍ കുടുംബമായിതന്നെ ധപ്പട് കാണണമെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രികളെ തല്ലുന്നത് അത് ഒരുപ്രാവശ്യമാണെങ്കില്‍ പോലും ശരിയായ കാര്യമല്ലെന്നും അവര്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ധപ്പട് ഭര്‍ത്താവ് മുഖത്തിടിച്ചതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന അമൃത എന്ന യുവതിയുടെ കഥയാണ് പറയുന്നത്.

അമൃത എന്ന കഥാപാത്രം ഒരു വ്യക്തിയെന്ന രീതിയില്‍ തന്നില്‍ ഒരുപാട് മാറ്റിയെന്നാണ് തപ്സി നേരത്തെ പ്രതികരിച്ചത്. ജനുവരി 31 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനോടകം തന്നെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പവായില്‍ ഗുലാറ്റിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒപ്പം തന്‍വി അസ്മി, കുദ് മിശ്ര, മനവ് കൗള്‍, രത്ന പതക് ഷാ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ