നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നടന്റെ ജന്മദിനം ആഘോഷിക്കുകയാണ് മലയാള സിനിമാലോകവും. നിവിന്‍ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് ദുല്‍ഖറിന് ആശംസയുമായി എത്തിയിരിക്കുന്നത്.

‘ജന്മദിനാശംസകള്‍ സഹോദരാ. സീതാരാമത്തിനും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കും എല്ലാ ആശംസകളും നിങ്ങള്‍ എന്നും ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒരുമിച്ച് അരങ്ങേറ്റം കുറിച്ച സണ്ണി വെയിനും ദുല്‍ഖറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

നിന്റെ വാപ്പച്ചിയുടെ ഒരു കടുത്ത ആരാധകനാണെന്നും നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയ ആശംസ കുറിപ്പില്‍ പറഞ്ഞത്.

‘ഡി.ക്യൂ. ബോയ്, നീ എനിക്ക് ആരാണെന്ന് പറയാന്‍ വാക്കുകളില്ല. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്‍ബോയ് ആണ് ഞാന്‍. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. ഒരു സുഹൃത്തെന്ന നിലയില്‍, നല്ല മനുഷ്യന്‍ എന്ന നിലയില്‍, എന്താണ് അല്ലാത്തത്.

സുഹൃത്ബന്ധത്തിലും സിനിമയിലും കുടുംബത്തിലും എനിക്ക് നീ ടോപ്പ് ലിസ്റ്റിലാണ്. പൊളിക്കെടാ. ലോകത്തെവിടെ പോയാലും നീ ആ സ്വാഗ് കൈകാര്യം ചെയ്യുന്നതിനെ ഞാന്‍ ആരാധിക്കുന്നു. നിനക്ക് ജീവിതത്തില്‍ ദൈവം നല്ലത് മാത്രം വരുത്തട്ടെ.

പിറന്നാള്‍ ആശംസകള്‍ ഡി.ക്യൂ. ബോയ്. നിന്റെ സ്വന്തം ചാക്കോ മാഷില്‍ നിന്നും ഒരുപാട് സ്നേഹം. അത്ഭുതപ്പെടുത്തുന്ന ഈ നടന് ന്നാ താന്‍ കേസ് കൊട് ടീം പിറന്നാള്‍ ആശംസകള്‍ നേരുന്നു,’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.


ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി , കിച്ചാ സുധീപ് അടക്കമുള്ള താരങ്ങളും ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ പിറന്നാള്‍ ആശംസകള്‍. നസ്രിയയും ദുല്‍ഖറിന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ദുല്‍ഖറും ഭാര്യ ആമാലും ഒപ്പം ഫഹദ് ഫാസിലും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് നസ്രിയ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.