വ്യത്യസ്തമായ അവതരണ രീതികൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിലിടം പിടിച്ച സംവിധായകാനാണ് ബേസില്‍ ജോസഫ്. അവതരണത്തിലെ പുതുമകള്‍ കൊണ്ട് പ്രശംസകളേറ്റുവാങ്ങിയ ബേസിലിന്റെ പുതിയ ചിത്രമായ മിന്നല്‍ മുരളി റിലീസിന് തയ്യാറെടുക്കുകയാണ്.
സിനിമയില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ടൊവിനോയും ബേസിലും.
ഇരുവരുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ടൊവിനോ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
ബേസിലിന്റെ പാട്ടാണ് താരം ആരാധകരുമായ പങ്കുവെച്ചിരിക്കുന്നത്. ‘ദി സോങ് ഐ പ്രോമിസ്ഡ്’, ബേസില്‍ ജോസഫ്, ഉയിരെ’ എന്ന അടിക്കുറിപ്പോടെയാണ് ബേസിലിന്റെ പാട്ട് വീഡിയോ ടൊവിനോ പങ്കുവെച്ചത്. മിന്നല്‍ മുരളിയിലെ തന്നെ ‘ഉയിരെ’ പാട്ടാണ് ബേസില്‍ ഇതില്‍ പാടുന്നത്.
ഇതിന് മുന്‍പ് ‘ആക്ഷന്‍ സോങ്, ചെസ്റ്റ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് ഏഴ് ബി’ എന്ന അടികുറിപ്പോ’ടെ ബേസിലിന്റെ മറ്റൊരു പാട്ട് വീഡിയോ ടോവിനോ പങ്കുവെച്ചിരുന്നു. മിന്നല്‍ മുരളിയിലെ തന്നെ ‘തീമിന്നല്‍’ എന്ന പാട്ടാണ് ബേസില്‍ ഇതില്‍ പാടുന്നത്. ആക്ഷനുകളൊക്കെ കൈയില്‍ നിന്ന് ഇട്ടാണ് ബേസില്‍ പാട്ട് പാടുന്നത്. പിന്നീട് കോണിപ്പടികളിറങ്ങി ഓടിപ്പോകുന്നതും കാണാം.
‘നിങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ സീരിസില്‍ അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘മിന്നല്‍ മുരളി’. ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തും.
മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മിന്നല്‍ മുരളി’ പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
Content Highlights: ‘The Song I Promised’; Tovino shares Basil’s new video
