വിജയ് ദേവരകൊണ്ട നായകനാവുന്ന ജന ഗണ മനയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. പൂരി ജഗ്ഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഫോട്ടോയും ബി.ടിഎസ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.
പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായിക. പൂജയും കഴിഞ്ഞ ദിവസം ആരംഭിച്ച ഷൂട്ടില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. പൂജയും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജന ഗണ മന. ആദ്യ ഷെഡ്യൂള്‍ പൂര്‍ണമായും മുംബൈയിലായിരിക്കും ചിത്രീകരിക്കുക.
കഴിഞ്ഞ മാര്‍ച്ചില്‍ ആഘോഷ പൂര്ണമായിട്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ആര്‍മി യൂണിഫോമില്‍ ഹെലികോപ്റ്ററിലാണ് ഈ പരിപാടിയിലേക്ക് വിജയ് എത്തിയത്. ആര്‍മി ഓഫീസറായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ജന ഗണ മനക്ക് രണ്ടാം ഭാഗവുമുണ്ടാകും.
ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും മറ്റ് അഭിനേതാക്കളേയും ഉടന്‍ പ്രഖ്യാപിക്കും. നടി ചാര്‍മി കൗറും വംശി പെടിപ്പിള്ളിയും പൂരി ജഗ്ഗനാഥും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് മൂന്നിന് ജന ഗണ മന റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
JGM SHOOT BEGINS 🎬
Welcoming @hegdepooja on Board ✨@TheDeverakonda – #PuriJagannadh #JGM 🇮🇳
WW Release on AUG 3rd 2023@Charmmeofficial @directorvamshi @PuriConnects #SrikaraStudios @IamVishuReddy pic.twitter.com/JpsPrRSSYg
— Puri Connects (@PuriConnects) June 4, 2022
#JanaGanaMana shoot beings and #PoojaHegde joins the sets of #JGM #VijayDeverakonda #purijagannadh @TheDeverakonda @hegdepooja @purijagan @Charmmeofficial @directorvamshipic.twitter.com/7lwniVtMja
— Suresh Kondi (@SureshKondi_) June 4, 2022
ലൈഗറാണ് ആരാധകര്‍ കാത്തിരിക്കുന്ന വിജയുടെ ചിത്രം. തെലുങ്കിലും ഹിന്ദിയിലും എത്തുന്ന ലൈഗര്‍ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. അനന്യ പാണ്ഡേയാണ് ലൈഗറില്‍ നായിക. ഒരു ബോക്സറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ചിത്രം. സമന്തയാണ് ചിത്രത്തില്‍ നായിക.
Content Highlight: The shooting of Jana Gana Mana starring Vijay Devarakonda has started
