എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പ്പൂര്‍ ദുരന്തം; ഓക്‌സിജന്‍ വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Sunday 17th September 2017 5:47pm

ലക്‌നൗ: ഗോരഖ്പ്പൂറിലെ ബി.ആര്‍.ഡി ഹോസ്പ്പിറ്റലില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച് സംഭവത്തില്‍ ഓക്‌സിജന്‍ വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദുരന്തം നടന്നതിനെ തുടര്‍ന്ന് മനീഷ് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 15 ന് അഴിമതി വിരുദ്ധകോടതി ഭണ്ഡാരിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.


Also read ‘ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുമായി ഇങ്ങോട്ടുവരേണ്ട’ പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കണ്ണന്താനത്തിന് ജോയ് മാത്യുവിന്റെ മറുപടി


കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ലഭ്യത കുറവ് കൊണ്ടല്ലെന്നായിരുന്നു യൂ.പി സര്‍ക്കാറിന്റെ വാദം. തുടര്‍ന്ന്
യൂ.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ   ആഗസ്ത് 12 ന് അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് ബി.ആര്‍.ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, അനസ്തീഷ്യ പീഡിയാട്രിക് വകുപ്പ് ഡോ. സതീഷ്, ഡോ. കഫീല്‍ ഖാന്‍, പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരി എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു.

Advertisement