ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ”താനാരോ’ വീഡിയോ സോങ്ങ് പുറത്തിറങ്ങി.

മുഖരി എന്റര്‍ടെയ്‌മെന്റസും യൂഡ്ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം,
സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കോ-പ്രൊഡ്യൂസര്‍-സഹില്‍ ശര്‍മ. ജെബില്‍ ജേക്കബ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കയും സംഭാഷണവുമെഴുതുന്നു.

വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക്, വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ, സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍, പ്രണവ് മോഹന്‍, പി.ആര്‍.ഒ-ശബരി.

Content Highlight: Thanaro song from KASARGOLD