എഡിറ്റര്‍
എഡിറ്റര്‍
ദീപാവലിക്ക് 100 കോടി രൂപ കൊണ്ട് അലങ്കരിച്ച് ക്ഷേത്രം
എഡിറ്റര്‍
Wednesday 18th October 2017 1:55pm

 

രത്‌ലം: മധ്യപ്രദേശിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ആദ്യം ശ്രദ്ധയില്‍പ്പെടുക വിഗ്രഹങ്ങളായിരിക്കില്ല. മറിച്ച ക്ഷേത്രത്തിന്റെ ഓരോ മൂലയിലും സൂക്ഷിച്ചിരിക്കുന്ന പണമായിരിക്കും.

ദീപാവലി സമയത്ത് ഭക്തര്‍ അവരുടെ പണവും ആഭരണവുമെല്ലാം ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നത് അവിടങ്ങളിലെ ആചാരമാണ്. ഇത്തരത്തില്‍ ഇപ്രാവശ്യം 100 കോടിയുടെ സമ്പത്താണ് ക്ഷേത്രത്തിലുള്ളത്.


Also Read: പെണ്‍കുട്ടിയുടെ പട്ടിണി മരണത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പൊതുവിതരണ മന്ത്രി


ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ വന്ന് ഇവിടെ പണം നിക്ഷേപിക്കാറുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ സഞ്ജയ് പറയുന്നു. പണം സൂക്ഷിക്കുന്നതു കൊണ്ടു അതീവ സുരക്ഷയാണ് ക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പ്രദീപ് സിംഗ് പറയുന്നു.

ഇത്തരത്തില്‍ സൂക്ഷിക്കുന്ന സമ്പത്തിന്റെ വ്യക്തമായ കണക്കുകള്‍ രേഖപ്പെടുത്തിവെക്കാറുമുണ്ട്. ദീപാവലിക്കുശേഷം പണവും ആഭരണവുമെല്ലാം തിരിച്ച് വിശ്വാസികള്‍ക്കു തന്നെ നല്‍കും.

Advertisement