ചെന്നൈ: രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. വൈറസ് ബാധയില്‍ ചികിത്സയിലിരുന്ന തമിഴ്‌നാട് സ്വദേശിയായ 54 കാരന്‍ രാജാജി ആശുപത്രിയിലാണ് മരിച്ചത്.

തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ നേരത്തെ പ്രമേഹരോഗത്തിനും ചികിത്സയിലായിരുന്നു.

ഇതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയില്‍ മരണം 12 ആയി. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ദല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

WATCH THIS VIDEO: