2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത് ഇറ്റലി വിജയം സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ അസൂറികളുടെ ആദ്യ വിജയം കൂടിയാണ് വാംഖഡെ സ്റ്റേഡിയത്തില്‍ കുറിക്കപ്പെട്ടത്.
നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 44 പന്ത് ശേഷിക്കെ ഇറ്റലി മറികടക്കുകയായിരുന്നു. ആന്തണി മോസ്‌കയുടെയും ജസ്റ്റിന്‍ മോസ്‌കയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്.
BEN FATTO ITALIA🇮🇹.
Also, well played @CricketNep . Hard luck today, but remember the only way from here is upwards. pic.twitter.com/RfGvoK25bW— Italy Cricket (@ItalyCricket) February 12, 2026
ഈ വിജയത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും ഇറ്റലി ഇടം നേടി. ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിലാണ് ഇറ്റലി തങ്ങളുടെ പേരും എഴുതിച്ചേര്‍ത്തത്.
2007 മുതല്‍ ഇതുവരെ ഏഴ് ടീമുകള്‍, എട്ട് തവണയാണ് ഇത്തരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം നേടിയ ടീമുകള്‍
(ടീം – എതിരാളികള്‍ – ലക്ഷ്യം – വര്‍ഷം എന്നീ ക്രമത്തില്‍)
ഓസ്ട്രേലിയ – ശ്രീലങ്ക – 102 – 2007
സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 94 – 2012
ഒമാന്‍ – പപ്പുവ ന്യൂ ഗിനി – 130 – 2021
പാകിസ്ഥാന്‍ – ഇന്ത്യ – 152 – 2021
ഇംഗ്ലണ്ട് – ഇന്ത്യ – 169 – 2022
ഇംഗ്ലണ്ട് – യു.എസ്.എ – 116 – 2024
ന്യൂസിലാന്‍ഡ് – യു.എ.ഇ – 174 – 2026
ഇറ്റലി – നേപ്പാള്‍ – 124 – 2026*
𝐀𝐫𝐞 𝐲𝐨𝐮 𝐧𝐨𝐭 𝐞𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐞𝐝! 🇮🇹
Watch the highlights of Italy’s incredible maiden triumph at the #T20WorldCup ➡️ https://t.co/oeKL1fXIrD pic.twitter.com/EVSNjnd5iB
— ICC (@ICC) February 13, 2026
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിന് ലോകകപ്പിലെ കന്നിക്കാരായ ഇറ്റലി ഒരു ഇരയേ ആയിരിക്കില്ല എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ക്രിക്കറ്റ് ദൈവങ്ങളുടെ പദ്ധതി മറ്റൊന്നായിരുന്നു.


