'തീ മിന്നൽ' സോങ് ബേസിൽ എല്ലാ സ്റ്റേജിലും പാടി ഹിറ്റാക്കിയതാണ്, ബേസിലിന് അത് പാടാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നു: സുഷിൻ ശ്യാം
Malayalam Cinema
'തീ മിന്നൽ' സോങ് ബേസിൽ എല്ലാ സ്റ്റേജിലും പാടി ഹിറ്റാക്കിയതാണ്, ബേസിലിന് അത് പാടാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നു: സുഷിൻ ശ്യാം
കെ.എസ് ഷാബിന
Monday, 29th June 2026, 8:44 pm

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളസിനിമയിലെ ആദ്യത്തെ സമ്പൂർണ സൂപ്പർ ഹീറോ ചിത്രമായിരുന്നു മിന്നൽ മുരളി. ൨൦൨൧ൽ പുറത്തിറങ്ങിയ ചിത്രം ഓ.ടി.ടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആഗോളതലത്തിൽ തന്നെ വലിയ ഹിറ്റായി മാറി.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് മിന്നൽ മുരളി. മിന്നൽ മുരളിയുടെ സൂപ്പർഹീറോ പരിവേഷത്തോടൊപ്പം ഉഷയുടെയും ഷിബുവിന്റെയും മനോഹരണമായ പ്രണയവും പ്രേക്ഷകർ ഏറ്റെടുത്തു. സിനിമയിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടി. ചിത്രത്തിലെ ഉയിരേ എന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

 

ബേസിൽ ജോസഫ്.Photo;Screengrab/IMDB

ഇപ്പോൾ ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിന് ശ്യാം സിനിമയിലെ ഹിറ്റ് ഗാനമായ തീ മിന്നൽ തിളങ്ങി എന്ന ഗാനത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ്. തീമിന്നൽ എന്ന ഗാനം സംവിധായകനായ ബേസിൽ ജോസഫ് തന്നെ സ്റ്റേജുകളിൽ പാടി പാടി ഹിറ്റ് ആകിയതാണെന്നാണ് സുഷിൻ പറയുന്നത്. ദി ക്യൂ വിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീ മിന്നൽ തിളങ്ങി എന്ന സോങ് മിന്നൽ മുരളിയിലെ ഒരു ഫൈറ്റ് സീനിന് വേണ്ടി ചെയ്തതാണ്. ആദ്യം അവിടെ ‘ക്രേസി ഫ്രോഗ്’ പോലൊരു മ്യൂസിക് നൽകാനായിരുന്നു ബേസിലിന്റെ പ്ലാൻ. അതായത് റാപ്പും മെലഡിയും അല്ലാത്ത, അതിനിടയിൽ വരുന്ന ഒരു ട്രാക്ക്.

മിന്നൽ മുരളി.Photo:IMDB

കൊറോണ സമയത്ത് വയനാട്ടിൽ ആയിരുന്നപ്പോഴാണ് ഞാൻ ഈ പാട്ട് എഴുതുന്നത്. എഴുതിയ ശേഷം ബേസിലിന് പേഴ്സണലായി അയച്ചു കൊടുത്തപ്പോൾ അവനത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പിന്നീട് ബേസിൽ മർത്യന് അയച്ചുകൊടുത്തു.

പിന്നീട് ബേസിൽ പോകുന്ന എല്ലാ സ്റ്റേജുകളിലും ഈ പാട്ട് പാടിയാണ് ഇത് ഇത്രയും ഹിറ്റാക്കിയത്. ബേസിലിന് ശരിക്കും ആ പാട്ട് പാടണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ പാട്ട് പാടട്ടെ എന്ന് അവൻ നേരിട്ട് ചോദിച്ചിരുന്നോ എന്ന് എനിക്കറിയില്ല. സത്യത്തിൽ ആദ്യം ആ പാട്ട് ഞാൻ തന്നെയാണ് പാടിയിരുന്നത്, ശേഷമാണ് എന്റെ വോയിസ് വെച്ചുകൊണ്ട് തന്നെ മർത്യൻ കൊണ്ട് പാടിക്കുന്നത്’, സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin shyam talks about Minnal Murali movie and basil joseph

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.