2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് കടന്നിരുന്നു. 30 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
A tough end to the season.@ril_foundation | #ESAMatchDay #MIvRR pic.twitter.com/9iEl2SFiu2
— Mumbai Indians (@mipaltan) May 24, 2026
അവസാന മത്സരം പരാജയപ്പെട്ടെങ്കിലും സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഈ സീസണില്‍ നിറംമങ്ങിയ പ്രകടനം പുറത്തെടുത്ത സ്‌കൈ അവസാന മത്സരത്തില്‍ തിരിച്ചുവരികയായിരുന്നു.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാര്‍ തിളങ്ങിയത്. 42 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് സ്‌കൈ തിളങ്ങിയത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളും ആണ് സൂര്യകുമാര്‍ നേടിയത്.
४००० runs and counting in 𝑩𝒍𝒖𝒆 𝒂𝒏𝒅 𝑮𝒐𝒍𝒅, a new milestone unlocked for Surya Dada! 💙✨ pic.twitter.com/kWcrZT4PRe
— Mumbai Indians (@mipaltan) May 24, 2026
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു വമ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 4000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് സൂര്യകുമാര്‍ യാദവ് മാറിയത്. 4002 റണ്‍സാണ് സൂര്യകുമാര യാദവ് ഇതുവരെ മുംബൈക്കായി നേടിയിട്ടുള്ളത്. ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത് മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്. 6432 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്
രോഹിത് ശര്‍മ- 6432
സൂര്യകുമാര്‍ യാദവ്-4002
കെയ്റോണ്‍ പൊള്ളാര്‍ഡ്-3915
അമ്പാട്ടി റായിഡു-2635
സച്ചിന്‍ ടെണ്ടുല്‍ക്കര്‍-2599
അതേസമയം മത്സരത്തില്‍ രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റും നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ 30 റണ്‍സകലെ മുംബൈക്ക് വിജയം നഷ്ടമാവുകയായിരുന്നു.
ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറുടെ പ്രകടനവും നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Skydiving straight into the final four! 🪂#TheFinalLeap is 🔛#TATAIPL | @RCBTweets | @gujarat_titans | @SunRisers | @rajasthanroyals pic.twitter.com/n4HVCAtBeB
— IndianPremierLeague (@IPL) May 24, 2026
ഐ.പി.എല്ലില്‍ ഇന്ന് മത്സരങ്ങളില്ല. മെയ് 26നാണ് ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: Suryakumar Yadav complete 4000 runs for Mumbai Indians
