ചിയാന്‍ വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടും. താത്കാലികമായി ചിയാന്‍ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ്.യു. അരുണ്‍കുമാറാണ് സംവിധാനം ചെയ്യുന്നത്.

ചിയാന്‍ 62 സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ്. ‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘ചിത്ത’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് എസ്.യു. അരുണ്‍കുമാര്‍.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ 62. അതുകൊണ്ട് തന്നെ സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

ഈയിടെയായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ എസ്.ജെ. സൂര്യയും ചിയാന്‍ 62യില്‍ ഉണ്ടാകുമെന്ന വാര്‍ത്ത വന്നിരുന്നത്. ചിയാന്‍ വിക്രമും എസ്.ജെ. സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ‘ചിയാന്‍ 62’.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് നിര്‍മിക്കുന്നത്.

Content Highlight: Suraj Venjaramoodu On Board Chiyaan Vikram Movie