ന്യൂദൽഹി: ഗാര്‍ഹിക ക്രൂരതയെന്ന ക്രിമിനല്‍ കുറ്റം ‘വിവാഹ സ്വഭാവമുള്ള ബന്ധങ്ങള്‍’ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ ബന്ധങ്ങളിലും വ്യാപിപ്പിക്കണമെന്ന് സുപ്രീം കോടതി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 498എ (ഗാര്‍ഹിക പീഡനത്തിനെതിരെ) ഇപ്പൊഴത്തെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 85,86 വകുപ്പുകളായിയി മാറിയെന്നും ഇത് പ്രകാരം കേസ് നല്‍കാന്‍ ലിവ്-ഇന്‍ ബന്ധത്തിലുള്ളവര്‍ക്കും അവകാശമുണ്ടെന്നും സുപ്രീം കോടതി ഉത്തരവ്. അതേ സമയം ഈ ബന്ധം വിവാഹത്തിന് തുല്യമാണെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടികാട്ടി.
‘ഒരു സ്ത്രീ വിവാഹത്തിന് മുമ്പ് ദാമ്പത്യ ജീവിതത്തിന് സമാനമായ സാഹചര്യത്തിലാണെങ്കില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണം അവര്‍ക്കും നല്‍കണം’ എന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ലിവ്-ഇന്‍ ബന്ധത്തിലുള്ള സ്ത്രീ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ബി.ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുകയെന്നതാണ് 498എ വകുപ്പിന്റെ ലക്ഷ്യം.
വിധിയുടെ പശ്ചാത്തലം
പരാതിക്കാരിയായ യുവതിയുടെ പങ്കാളിയും വീട്ടുകാരും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. നിയമപരമായ വിവാഹിതരല്ലാത്തതിനാല്‍ പങ്കാളിക്ക് എതിരെ കേസ് നല്‍കാന്‍ സാധ്യമല്ലെന്നായിരുന്നു എതിര്‍ ഭാഗത്തിന്റെ വാദം. ഈ വാദം പാടെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നത്. ലിവ്-ഇന്‍ ബന്ധങ്ങളില്‍ ദീര്‍ഘകാലമായി കഴിയുന്നവര്‍ക്കും സെക്ഷന്‍ 498 എ പ്രകാരം നിയമപരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.