പുഷ്പക്ക് ശേഷം ചെയ്യുന്ന വലിയ ഒരു ക്യാരക്ടർ ആണ് മാരി:സുനിൽ
Indian Cinema
പുഷ്പക്ക് ശേഷം ചെയ്യുന്ന വലിയ ഒരു ക്യാരക്ടർ ആണ് മാരി:സുനിൽ
കെ.എസ് ഷാബിന
Sunday, 24th May 2026, 5:29 pm

ആനക്കൊമ്പ് കള്ളക്കടത്തിന്റെയും കാടിന്റെ വന്യതയുടെയും കഥ പറയുന്ന ഏറ്റവും പുതിയ മലയാളം ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്യുന്നത്.

‘പുഷ്പ’ എന്ന ചിത്രത്തിലെ ‘മംഗളം ശ്രീനു’ എന്ന വില്ലൻ വേഷത്തിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തെലുങ്ക് താരം സുനിൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ‘മാരി’ എന്ന ശക്തമായ കഥാപാത്രത്തെയാണ് സുനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് കാട്ടാളനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സുനിൽ സംസാരിച്ചത്.

കാട്ടാളൻ.Photo:Fulloncinema

‘ഈ ചിത്രത്തിൽ എനിക്ക് വളരെ മികച്ചതും വലുതുമായ ഒരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ‘മാരി’ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പുഷ്പയ്ക്ക് ശേഷം ഇത്തരമൊരു വേഷം ഞാൻ ചെയ്തിട്ടില്ല,’സുനിൽ പറഞ്ഞു.

ഹാസ്യനടനായി കരിയർ ആരംഭിച്ച്, പിന്നീട് നായകനായും വില്ലനായും തിളങ്ങുന്ന സുനിലിന്റെ ഈ പുതിയ വേഷപ്പകർച്ചയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

വി.എഫ്.എക്സ് (VFX) ഒഴിവാക്കി യഥാർത്ഥ ആനകളെ വെച്ച് സംഘട്ടനങ്ങൾ ചിത്രീകരിച്ചു എന്നതാണ് ആനവേട്ടയുടെയും കാടിന്റെയും കഥ പറയുന്ന ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഓങ്-ബാക്’ലൂടെ ശ്രദ്ധേയനായ ‘പോംഗ്’ എന്ന ആനയും ഈ ചിത്രത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കാട്ടാളൻ.Photo:Imdb

‘ബാഹുബലി-2’, ‘ജവാൻ’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് കാട്ടാളനിലെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദുഷാര വിജയൻ, കബീർ സിംഗ് എന്നിവർക്കൊപ്പം സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ,ഹനാൻ ഷാ,ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അണിയറപ്രവർത്തനവും മുൻനിര താരങ്ങളുടെ സാന്നിധ്യം കൊണ്ടും ചിത്രം ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു’. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളും വികാരനിർഭരമായ കഥയും കോർത്തിണക്കിയ ‘കാട്ടാളൻ’ ഈദ് റിലീസായി മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Content Highlight:Sunil talks about his charactor mari in kattalan movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.