താരങ്ങളുടെ മക്കളെ പറ്റിയുള്ള വാര്‍ത്തകള്‍ക്ക് എന്നും സോഷ്യല്‍ മീഡിയിയല്‍ വന്‍ സ്വീകാര്യതയാണുള്ളത്. അടുത്തിടെയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ വസ്ത്രധാരണത്തെ പറ്റി ചര്‍ച്ചകള്‍ സജീവമായത്.

ചര്‍ച്ചകള്‍ സജീവമാകുമ്പോഴും കാര്യമാക്കാതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തെളിയിക്കയാണ് താനെന്നാണ് സുഹാനയുടെ പുതിയ ചിത്രങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് സുഹാന മറുപടി നല്‍കിയത്.

Te quiero mucho baby ❤❤??

A post shared by suhana khan (@suhanakha2) on

ബിക്കിനിയുടെ പേരില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നതിനു പിന്നാലെ സുഹൃത്തുകള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് സുഹാന ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.

മോണോക്രോം സ്വിം സ്യൂട്ടിലാണ് സുഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഒരു വെബ്‌സൈറ്റില്‍ സുഹാനയുടെ ബിക്കിനി ഫോട്ടോസ് വൈറലായത്. ഇതിനെതിരെ ഷാരൂഖ് ഖാന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

മകള്‍ക്ക് പ്രായം പതിനാറുവയസ്സാണ്. ഇത്ര അശ്ലീലമായ രീതിയില്‍ അവളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തന്റെ പ്രശസ്തിയാണ് മകളെ ഇങ്ങനെ മാധ്യമങ്ങള്‍ പിടികൂടാനുള്ള കാരണമെന്നും വ്യക്തികളുടെ നഗ്നത ചിത്രീകരിക്കലല്ല മാധ്യമങ്ങളുടെ ജോലിയെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു.