വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ്(90) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന രാഘവനെ നായ്ക്കൂട്ടം ആക്രമിച്ചത്.


തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ്(90) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന രാഘവനെ നായ്ക്കൂട്ടം ആക്രമിച്ചത്. കരച്ചില്‍ കേട്ട് ഓടിവന്ന വീട്ടുകാരും അയവല്‍ക്കാരുമാണ് നായ്ക്കൂട്ടത്തെ ഓടിച്ചത്. തുടര്‍ന്ന് രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ കോഴിക്കോട്ട് തെരുവു നായയുടെ കടിയേറ്റ് രണ്ടു വയസുകാരിക്ക് ഗുരുതര പരുക്കേറ്റു. റംഷീദിന്റെ മകള്‍ ഫാത്തിമ നസ്‌റിനാണ് കൈക്കും നെഞ്ചിനും പരുക്കേറ്റത്.