എഡിറ്റര്‍
എഡിറ്റര്‍
‘ആരാ ഈ പറയുന്നത്…’; റാം റഹീം അകത്തായതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ശ്രീ ശ്രീ രവിശങ്കറിന്റെ പോസ്റ്റില്‍ ഹരിതട്രിബ്യൂണലിന്റെ പിഴയോര്‍മ്മപ്പെടുത്തി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 29th August 2017 10:18pm

ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹീമിനെ ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ആത്മീയതയുടെ മറവില്‍ ഹീനമായ ക്രൂരത നടത്തുന്നവരെ കാണുമ്പോള്‍ ഞെട്ടല്‍ അനുഭവപ്പെടുന്നുവെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കുടെ പോസ്റ്റ്. തങ്ങളുടെ പദവിയുടെ വിശുദ്ധി തകര്‍ക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ സാധാരണക്കാരന് നല്‍കുന്നതിനേക്കാള്‍ ക്രൂരമായിരിക്കണം എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

എന്നാല്‍ റാം റഹീമിന്റെ അറസ്റ്റില്‍ ഞെട്ടിയതിനേക്കാള്‍ വലിയ ഞെട്ടലാണ് ശ്രീ ശ്രീ രവിശങ്കര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. രവിശങ്കറിന്റെ പോസ്റ്റിന്റെ കമന്റുകളില്‍ നിറയെ അദ്ദേഹത്തിന്റെ കപടമുഖത്തിനെതിരെയുള്ളതാണ്. യമൂനാ തീരത്ത് രവിശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന ലോക സംസകാരിക സമ്മേളനത്തിന് ഹരിത ട്രിബ്യൂണല്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ട സംഭവം ഓര്‍മ്മിപ്പിക്കുന്നതാണ് കമന്റുകള്‍.


മൂന്ന് ദിവസം നീണ്ടു നിന്നിരുന്ന ലോക സാംസ്‌കാരിക സമ്മേളനം വഴി യമുനാ നദി തീരത്തുണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കായിരുന്നു ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയത്. പിഴ ചുമത്തണമെങ്കില്‍ അത് പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്.

യമുന നദീതീരം അത്രമാത്രം നിര്‍മലവും ശുദ്ധവുമാണെങ്കില്‍ അത് നശിപ്പിക്കുന്ന പരിപാടികള്‍ അവര്‍ തടയണമായിരുന്നുവെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ യമുന നദി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് മിശ്രയാണ് പരാതി നല്‍കിയിരുന്നു.


Also Read:  ഗുര്‍മീതിന്റെ ആശ്രമത്തില്‍ റെയ്ഡ്, വീഡിയോ കാണാം


നിയമം ലംഘിച്ച സ്വാമിയ്ക്ക് ഗുര്‍മീതിനെ പരിഹസിക്കാന്‍ അവകാശമില്ലെന്നും എല്ലാ ആള്‍ദൈവങ്ങളും വ്യാജന്മാരാണെന്നും കമന്റുകള്‍ പറയുന്നു. പറഞ്ഞതൊക്കെ അംഗീകരിക്കുന്നു പക്ഷെ നിങ്ങള്‍ പിഴ അടച്ചോയെന്ന് ചോദിക്കുന്നതാണ് ഒരു കമന്റെങ്കില്‍ ഇതെന്ത് വിരോധാഭാസം എന്നു ചോദിക്കുന്നതാണ് അടുത്തത്.

ചില കമന്റുകള്‍ കാണാംAdvertisement