എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതിന്റെ ആശ്രമത്തില്‍ റെയ്ഡ്, വീഡിയോ കാണാം
എഡിറ്റര്‍
Tuesday 29th August 2017 10:16pm

റോഹ്തക്: ബലാത്സംഗേക്കസില്‍ കോടതി 20 വര്‍ഷം തടവിന് വിധിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിംഗിന്റെ ആശ്രമത്തില്‍ വ്യാപക റെയ്ഡ്. ദേര സച്ച് സൗദാ ആശ്രമങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.

റെയ്ഡ് നടത്തിയ ഒരാശ്രമത്തിലെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു. റെയ്ഡിനിടയില്‍ പൊലീസുദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


Also Read: ഗോരഖ്പ്പൂര്‍ ദൂരന്തം; ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പാളിനെയും ഭാര്യയേയും അറസ്റ്റ് ചെയ്തു


മുറിയില്‍ ഒരിടത്ത് ഗുര്‍മീതിന്റെ വലിയ ഫോട്ടോയും സ്വര്‍ണ്ണപാത്രങ്ങളുമുണ്ട്. സ്വര്‍ണ്ണം പൂശിയ കസേരകളും സോഫകളും ദൃശ്യങ്ങളില്‍ കാണാം. ഒരു മുറിയുടെ വാതില്‍ പൊലീസ് ചവിട്ടിത്തുറക്കുന്നുമുണ്ട്.

ശിഷ്യരായ രണ്ട് യുവതികളെ പീഡിപ്പിച്ചതി്‌ന തിങ്കളാഴ്ചയാണ് ഗുര്‍മീതിനെ കോടതി 20 വര്‍ഷം തടവിന് വിധിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദിവസം മുതല്‍ ഇയാളുടെ അനുനായികള്‍ വ്യാപകമായ അക്രമമാണ് നടത്തിയത്. സംഘര്‍ഷത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വീഡിയോ കാണാം

 

കടപ്പാട് ഇന്ത്യന്‍ എക്‌സപ്രസ്

Advertisement