എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പ്പൂര്‍ ദൂരന്തം; ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പാളിനെയും ഭാര്യയേയും അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 29th August 2017 9:07pm

 

ലക്‌നൗ: ഗോരഖ്പ്പൂര്‍ ദൂരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനംഗമായ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ആര്‍.ഡി മെഡിക്കല്‍ കോളെജ് മുന്‍ പ്രിന്‍സിപ്പളിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ കാണ്‍പൂരില്‍ വെച്ചാണ് ഡോക്ടര്‍ രാജീവ് മിശ്രയെയും ഭാര്യ ഡോക്ടര്‍ പൂര്‍ണിമ ശുക്ഷയെയും അറസ്റ്റുചെയ്തത്.ഗോരഖ്പ്പൂര്‍ ദുരന്തത്തില്‍ കുറ്റക്കാരന്ന് കണ്ടെത്തിയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്.


Also read ‘നിന്റെ ഓരോതുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ ഓരോ നിമിഷവും പൊള്ളിക്കുന്നു’; കാശ്മീര്‍ പൊലീസ് സേനയുടെ നൊമ്പരമായി തീവ്രവാദികള്‍ കൊന്ന പോലീസുകാരന്റെ മകള്‍


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചീഫ് സെക്രട്ടറി അധ്യക്ഷനായി നിയോഗിച്ച അന്വേഷണകമ്മീഷനാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്.രാജീവ് മിശ്രയും ഭാര്യയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് ലക്‌നൗ പെലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.

അഴിമതി, ഉദ്യോഗതലത്തിലെ വീഴ്ച, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മൂലമുണ്ടായ കെടുകാര്യസ്ഥത എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഓക്‌സിജന്‍ വിതരണ കമ്പനിയായ പുഷ്പാ മെഡിക്കല്‍സ് എം.ഡിയെയും പ്രതിചേര്‍ത്തിട്ടുണ്ട്.

Advertisement