ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയ്ക്കും തിരിച്ചടി; ലോകകപ്പിന് മുന്നേ സൂപ്പര്‍ താരം പുറത്ത്!
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ തോളിന് പരിക്കേറ്റ ശ്രീലങ്കന്‍ താരം ഈഷന്‍ മലിംഗ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായി. താരത്തിന് പകരം പ്രമോദ് മധുഷനാണ് സ്‌ക്വാഡില്‍ ഇടം നേടിത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ പന്ത് എറിയുന്നതിനിടെ തോളില്‍ പിടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു പേസര്‍. 2025ലെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് വേണ്ടി കളിച്ച ഈഷന്‍ 14 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ ലങ്കന്‍ ക്രിക്കറ്റില്‍ താരത്തിന് സ്ഥാനക്കയറ്റവും ലഭിച്ചു.

ആഷന്‍ മലിംഗ ഫീല്‍ഡിങ്ങിനിടെ – Photo: ESPN Cricket Info
കഴിഞ്ഞ വര്‍ഷം നവംബറില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം എട്ട് ടി-20 മത്സരങ്ങളില്‍ നിന്ന് 9.41 എന്ന ഇക്കോണമിയില്‍ എട്ട് വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
ഈഷന് പകരക്കാരനായി വന്ന പ്രമോദ് മധുഷന്‍ ലങ്കയ്ക്ക് വേണ്ടി എട്ട് ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2022 ല്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ച താരം 2023ലാണ് ടീമിനായി അവസാന മത്സരം കളിച്ചത്. 8.63 എന്ന മികച്ച ഇക്കണോമി റേറ്റോടെ അദ്ദേഹം 12 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ലങ്കയ്ക്ക് പുറമെ ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ താരം ഹര്‍ഷിത് റാണയും പരിക്ക് മൂലം പുറത്തായിരുന്നു. താരത്തിന് പകരം സ്‌ക്വാഡിലെത്തിയത് മുഹമ്മദ് സിറാജാണ്.
അതേസമയം ഫെബ്രുവരി എട്ടിന് കൊളംബോയില്‍ അയര്‍ലന്‍ഡിനെതിരെയാണ് ശ്രീലങ്ക ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക. ലങ്കയ്ക്ക് പുറമെ ഒമാന്‍, ഓസ്ട്രേലിയ, അയര്‍ലാന്‍ഡ്, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ് ബിയിലുള്ളത്.
ലോകകപ്പിനുള്ള ശ്രീലങ്കയുടെ പുതുക്കിയ സ്‌ക്വാഡ്
ദസുന്‍ ഷനക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കമില്‍ മിഷാര, കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, കുശാല്‍ ജനിത് പെരേര, ചരിത് അസലങ്ക, ജനിത് ലിയാനഗെ, പവന്‍ രത്‌നായകെ, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ച ചമീര, മതീശ പതിരന, പ്രമോദ് മധുഷന്‍
Content Highlight: Sri Lanka Have A Set Back In T20 World Cup 2026