എഡിറ്റര്‍
എഡിറ്റര്‍
അച്ഛനെ കാണാന്‍ പി.സി ജോര്‍ജ് സമ്മതിക്കുന്നില്ലെന്ന ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി
എഡിറ്റര്‍
Monday 4th March 2013 5:37pm

തിരുവനന്തപുരം:പി.സി ജോര്‍ജിനെതിരെ ജഗതിശ്രീകുമാറിന്റെ  മകള്‍ ശ്രീലക്ഷ്മി വി.എസ് അച്യുതാനന്ദന് പരാതി നല്‍കി. തന്റെ അച്ഛനെ കാണാന്‍ പി.സി ജോര്‍ജ് സമ്മതിക്കുന്നില്ല.

Ads By Google

ഈ വിഷയത്തില്‍ പി.സി ജോര്‍ജിന് എന്താണ് കാര്യമെന്ന് അറിയില്ല . ഇത് ഞങ്ങളുടെ കുടുംബകാര്യമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.

എന്റെ അച്ഛന്റെയും അമ്മയുടെയും എന്റെയും മാത്രം കാര്യമാണിത്. ഈ വിഷയത്തില്‍ പി.സി ജോര്‍ജ് ഇടപെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

ഇത് രാഷ്ട്രീയകാര്യമല്ല. സ്വത്തിനോ മറ്റെന്തിനോ വേണ്ടിയല്ല. എന്റെ പപ്പയെ ഒരു തവണയെങ്കിലും  കാണാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിക്കുന്നതെന്നും ശ്രീലക്ഷ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയെ കാണാന്‍ മക്കളായ പാര്‍വ്വതിയും രാജ്കുമാറും അനുവദിച്ചില്ലെന്ന് മറ്റൊരു മകളായ  ശ്രീലക്ഷ്മി ആരോപിച്ചിരുന്നു.

ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ രണ്ടാം ഭാര്യ ശശികലയ്ക്കും ശ്രീലക്ഷ്മിക്കും ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

കോടതി ഉത്തരവ് ഉണ്ടായിട്ടും, വെല്ലൂരില്‍ ആശുപത്രിയിലെത്തിയ തങ്ങളെ ജഗതിയുടെ മക്കളായ രാജ്കുമാറും പാര്‍വതിയും തടയുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
ഇതിനിടെയാണ്  പി.സി ജോര്‍ജ് അച്ഛനെ കാണുന്നതില്‍ വിലക്കുന്നതായി ശ്രീലക്ഷ്മി ആരോപിച്ചത്.

വാഹനാപകടത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മകന്‍ രാജ്കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലാണ് ജഗതി മാധ്യമങ്ങളെ കണ്ടത്.

ജഗതി പൂര്‍ണ ആരോഗ്യവാനാകാന്‍ രണ്ടു വര്‍ഷം എടുക്കുമെന്ന് മകന്‍ രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  കഴിഞ്ഞ മാര്‍ച്ച് 10-ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ജഗതിക്ക് പരിക്കേറ്റത്.

തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലും ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ മടങ്ങിയെത്തിയത്.

Advertisement