ട്രെന്റ് ബ്രിഡ്ജ്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തത്സമയ സംപ്രേഷണത്തിനിടെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ്. സ്റ്റാന്‍ഡ് വിത്ത് കേരള എന്ന ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സോണി സിക്‌സ് പ്രേക്ഷകരുടെ മുന്നില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

ദുരിതാശ്വാസനിധിയുടെ വെബ്‌സൈറ്റ് അഡ്രസും ചെക്ക്, ഡി.ഡി എന്നിവയിലൂടെ സഹായം നല്‍കാമെന്നും സോണി സിക്‌സിന്റെ സഹായഭ്യര്‍ത്ഥനയിലുണ്ട്.

ALSO READ: കേരളത്തെ സഹായിക്കണം, ഇതെന്റെ രണ്ടാമത്തെ വീടാണ്; കേരളത്തിനുള്ള സഹായഭ്യര്‍ത്ഥനയുമായി മലയാളികളുടെ സുഡുമോനും

കളിയുടെ ഇടവേളകളിലാണ് സോണി സിക്‌സ് സഹായഭ്യര്‍ത്ഥനയും പ്രദര്‍ശിപ്പിച്ചത്.

നേരത്തെ സച്ചിനും കേരളത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. എഫ്.സി ബാഴ്‌സലോണ ക്ലബും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രദ്ധ ക്ഷണിക്കാന്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടത്തുന്നുണ്ട്.

WATCH THIS VIDEO: