[]ബോളിവുഡിലെ ഇതിഹാസ നായിക മധുബാലയുടെ ജീവിതം സിനിമായായി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് യുവതാരം സോനാക്ഷി സിന്‍ഹ. ഒരു ജീവചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മധുബാലയുടേതാണെന്നും സോനാക്ഷി പറയുന്നു.[]

ജീവിതകഥ ഏറെ രസകരമായിരിക്കും ചെയ്യാന്‍. ഞാനും ഒരു ജീവിതകഥ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് മധുബാലയുടേതാണ്. അവര്‍ വളരെ സുന്ദിരിയാണ്. കരിയറിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

മധുബാലയുടെ ജീവിതവും വളരെ കൗതുകമുണര്‍ത്തുന്നതാണ്. ചെറിയ പ്രായത്തില്‍ തന്നെ അവര്‍ മരണപ്പെട്ടതാണ് ഏറെ സങ്കടകരം. സോനാക്ഷി പറയുന്നു.

ബോളിവുഡ് താരമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി സിന്‍ഹ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

ലൂട്ടേരയിലെ അഭിനയത്തിന് ഏറെ പ്രശംസ സോനാക്ഷിയെ തേടിയെത്തിയിരുന്നു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരയാണ് സോനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം.

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അധോലോക കഥയാണ് ചിത്രം പറയുന്നത്.