എഡിറ്റര്‍
എഡിറ്റര്‍
സോഷ്യലിസ്റ്റ് ജനത സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന്റെ പ്രതിഷേധം
എഡിറ്റര്‍
Friday 12th October 2012 1:23pm

കോഴിക്കോട്: സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ എം.കെ പ്രേം നാഥിന്റെ പ്രതിഷേധം സംഘര്‍ഷത്തില്‍ അവസാനിച്ചു. പ്രേം നാഥിനോടൊപ്പം വന്ന അനുനായികളെ സമ്മേളന ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

Ads By Google

ചെറിയ വാക്കേറ്റത്തില്‍ തുടങ്ങിയ സംഭവം പിന്നീട് കൈയ്യേറ്റത്തില്‍ അവസാനിക്കുകയായിരുന്നു. ഇരുപത് മിനുറ്റോളം നീണ്ട പ്രതിഷേധം എം.വി ശ്രോയാംസ് കുമാര്‍ എത്തി പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രേം നാഥിനൊപ്പമുണ്ടായിരുന്നവരെ സമ്മേളന ഹാളിലേക്ക് കയറ്റി.

സമ്മേളനത്തില്‍ കൃഷിവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.കൃഷ്ണന്‍ കുട്ടിയും രംഗത്തെത്തിയിരുന്നു. നാല് നാളികേരം സംഭരിച്ചത് കൊണ്ടോ സബ്‌സിഡി ഏര്‍പ്പെടുത്തിയത് കൊണ്ടോ കൃഷി വകുപ്പിനെ നേരായ രീതിയില്‍ കൃഷിവകുപ്പിനെ കൊണ്ടുവരാന്‍ കഴിയില്ലെന്നും നയപരമായ മാറ്റമാണ് ആവശ്യമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ ആയിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചൈനയില്‍ നിന്ന് ആളുകളെ കൊണ്ടുവന്നാലും സി.പി.ഐ.എമ്മിന് ഈ സമ്മേളനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Advertisement