മലയാളികളുടെ ഇഷ്ടതാരം ദുല്‍ഖറിന്റെ ഹോംകമിങ് എന്നാണ് ഐ ആം ഗെയിമിനെ വിശേഷിപ്പിക്കുന്നത്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ മലയാളത്തില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. അന്യഭാഷയില്‍ വന്‍ വിജയം നേടിയ ദുല്‍ഖര്‍ രണ്ട് വര്‍ഷത്തിനിപ്പുറമാണ് മലയാളത്തില്‍ നായകനാകുന്നത്. കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ഗ്രാന്‍ഡ് മേക്കിങ്ങും റിച്ച് വിഷ്വലുകളുമായി ഗംഭീര ട്രെയ്‌ലറാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഗംബ്ലിങ്ങും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ഡി.ക്യു വേഷമിടുന്നത്. പ്രതീക്ഷിച്ചതുപോലെ ട്രെയ്‌ലര്‍ ഇംപ്രഷനുണ്ടാക്കിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ രണ്ടര മിനിറ്റ് ട്രെയ്‌ലറില്‍ ഐ ആം ഗെയിമിന്റെ പ്രധാന പ്ലോട്ട് റിവീല്‍ ചെയ്തിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍. ഗാംബ്ലിങ്ങും ബെറ്റിങ്ങും ചിത്രത്തിലെ സബ് പ്ലോട്ടാണെന്നും പ്രധാന പ്ലോട്ട് കുറച്ച് ഫാന്റസിയാണെന്നും ഷൂട്ടിന്റെ സമയത്ത് റെഡ്ഡിറ്റിലെ ചില അഭിപ്രായപ്പെടുന്നുണ്ട്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഡാന്‍ ജോണിന് ഒരു അപകടത്തില്‍ പെട്ട് കൈ നഷ്ടമാകുന്നിടത്ത് കഥ മറ്റൊരു രീതിയിലേക്ക് പോവുകയാണെന്നും പോസ്റ്റിലുണ്ട്.
അപകടത്തിന് ശേഷം നായകന് മറ്റൊരാളുടെ കൈ വെച്ചുപിടിപ്പിക്കുന്നതും അത് കാരണം നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും ചിലര്‍ പ്രവചിക്കുന്നു. ഐ ആം ഗെയിമിന്റെ ടൈറ്റില്‍ പോസ്റ്ററിലും ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കിലും കൈയിലേക്കാണ് കൂടുതല്‍ ഫോക്കസ് ചെയ്തതെന്ന വസ്തുത ഈ പോസ്റ്റിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്.
ഒന്നിലധികം ഴോണറുകള്‍ ഐ ആം ഗെയിമില്‍ പരീക്ഷിച്ചിട്ടുണ്ടെന്നാണ് സംവിധായകന്‍ അടുത്തിടെ പറഞ്ഞത്. ഇതെല്ലാം റെഡ്ഡിറ്റില്‍ കറങ്ങി നടക്കുന്ന പോസ്റ്റുമായി സാമ്യതയുണ്ടെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ട്രെയ്‌ലറിലും ദുല്‍ഖറിന്റെ കൈയ്ക്ക് പ്രാധാന്യം നല്‍കുന്ന ഷോട്ടുകളുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ട്രെയ്‌ലറില്‍ ആന്റണി വര്‍ഗിസിനെ റിവീല്‍ ചെയ്യാത്തത് എന്താണെന്നും സിനിമാപേജുകളില്‍ ചോദ്യങ്ങളുണ്ട്. നായകനായ ദുല്‍ഖറിനെയും വില്ലനായ മിഷ്‌കിനെയും കാണിച്ചിട്ടും ആന്റണി വര്‍ഗീസ് പെപ്പെയെ കാണിക്കാതിരിക്കുന്നതിന് പിന്നില്‍ വലിയ കാരണങ്ങളുണ്ടായേക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഓണം റിലീസില്‍ ഐ ആം ഗെയിം കപ്പ് പൊക്കുമെന്നാണ് ആരാധകരുടെ വാദം.
So it looks like they’re marketing #ImGame as an action thriller centered around sports betting, without revealing anything about its fantasy elements. pic.twitter.com/qEIGGmF7Nt