മലയാള സിനിമ രംഗത്തെ നടനെന്നതിലുപരി ഗായകന്‍ കൂടിയാണ് ശ്രീനാഥ് ഭാസി. മുന്‍ റേഡിയോ ജോക്കിയായിരുന്ന ശ്രീനാഥ് സംവിധായകന്‍ ബ്ലെസിയുടെ 2011ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സ്വാഭാവികമായ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്തും സിനിമയില്‍ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു റമീസ് മുഹമദ് സംവിധാനം ചെയ്ത ഒറിജിനല്‍സ്. സയന്‍സ് ഫിക്ഷന്‍ ഴോൗണറില്‍ ടൈം ട്രാവലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിച്ചതെങ്കിലും ജയിലര്‍ 2 ന്റെ ബോക്‌സ് ഓഫീസ് തേരോട്ടത്തിനിടയില്‍ ചിത്രത്തിന് അര്‍ഹിച്ച സ്വീകാര്യത ലഭിക്കാതെ പോകുകയായിരുന്നു.

ഒറിജിനല്‍സ്. Photo: X.com
അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, ബിനു പപ്പു, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു ശ്രീനാഥ് ഭാസി വേഷമിട്ടത്. ഇപ്പോഴിതാ ഒറിജിനലുമായി ബന്ധപ്പെട്ട് സംസാരിക്കവെ ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് റമീസ് മുഹമദ്. ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പത്ത് പന്ത്രണ്ട് വര്‍ഷമായി സിനിമയില്‍ എക്‌സ്പീരിയന്‍സുള്ള താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തിന്റെ ഒരു രീതി അറിയാമല്ലോ, ആകെ കുറച്ച് താരങ്ങള്‍ മാത്രമാണ് മലയാളത്തിലുള്ളത്. അതില്‍ പലരെയും നമുക്ക് അപ്രോച്ച് ചെയ്യാന്‍ സാധിച്ചാലും ഒരുപാട് കാലം കാത്തിരിക്കേണ്ടതായി വന്നേക്കാം. അത്തരത്തില്‍ ഒരുപാട് കാത്തിരിക്കേണ്ട ആവശ്യം ഇല്ലാത്ത ഒരാള്‍ ആയിരിക്കണം എന്നുണ്ടായിരുന്നു. കാരണം ഒരുപാട് കാലമായി സിനിമ എന്ന് പറഞ്ഞ് നടക്കുന്നത് കൊണ്ട് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു.
അതോടൊപ്പം തന്നെ ഇതൊരു സാധാരണക്കാരന്റെ കഥയാണ്. ഇംഗ്ലീഷ് സിനിമയില്‍ കാണുന്നത് പോലെ സാധാരണക്കാരായ ആളുകള്‍ക്കാണ് എപ്പോഴും സൂപ്പര്‍ പവര്‍ ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് കിട്ടിയാല്‍ എന്താകും എന്ന തോന്നലുണ്ടാക്കുന്ന, ആരാലും ശ്രദ്ധിക്കപ്പെടാതെ എല്ലാവരാലും അപമാനിക്കപ്പെട്ട് ജീവിക്കുന്ന ഒരു കഥാപാത്രത്തിന് ഇത് കിട്ടിയാല്‍ എന്ന ചിന്തയാണത് ഇതിന്റെ പിന്നില്‍. നമ്മുടെ ക്യാപ്ഷനും അതാണ് ‘ടൈം ട്രാവല്‍ കൗണ്ട് ദി റോങ് ഗൈ’. സാധാരണയായി ഒരു നായകന് സൂപ്പര്‍ പവര്‍ കിട്ടുന്നതും അയാള്‍ നാടിനെ രക്ഷിക്കുന്നതുമാണ് കാണാറുള്ളത്.

റമീസ് മുഹമ്മദ്. Photo: Screen Grab/ Dool News/ Youtube.com
അങ്ങനെ നാടിനെ രക്ഷിക്കാന്‍ ഇയാള്‍ നില്‍ക്കില്ലെന്നും സ്വന്തം കാര്യം മാത്രമേ നോക്കുകയുള്ളൂ എന്നുമുള്ള ഒരുപാട് ഫീലുകള്‍ ആ ക്യാരക്ടറിന് കൊടുക്കേണ്ടതുണ്ട്. അതിന് സൂപ്പര്‍സ്റ്റാര്‍ഡത്തിലുള്ള അഭിനേതാവിനെക്കാളും നല്ലത് ഈ റേഞ്ചില്‍ നില്‍ക്കുന്ന സ്റ്റാറാണ് എന്ന് തോന്നിയത് കൊണ്ടാണ് ശ്രീനാഥിലേക്കെത്തുന്നത്,’ റമീസ് മുഹമദ് പറഞ്ഞു.
Content Highlight: Orijinal Movie director Ramees Muhamed talks about Sreenath Bhasi
