തിരുവനന്തപുരം: എഴുത്തുകാരന്‍ ഹരീഷിന് പിന്തുണ അറിയിച്ച് കൊണ്ട് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണം.
സംവിധായകനായ അലി അക്ബര്‍ അടക്കമുള്ളവര്‍ എസ്.ഹരീഷിനെ പിന്തുണച്ച എം.എ ബേബിയുടെ പോസ്റ്റിനെ നിശിതമായി വിമര്‍ശിക്കുന്നു. പല പ്രൊഫൈലുകളും സമാനമായ ആരോപണങ്ങള്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തുന്നുമുണ്ട്.

ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ നിങ്ങളുടെ അഭിപ്രായം ഇതല്ലായിരുന്നല്ലോ എന്നും, പവിത്രന്‍ തീക്കുനിയുടെ പര്‍ദ്ദ എന്ന കവിത ആക്രമണം നേരിട്ടപ്പോഴും നിങ്ങളുടെ പ്രതികരണം ഇതല്ലായിരുന്നല്ലോ എന്നെല്ലാം പല കമന്റുകളിലും കാണാം.

ഹിന്ദു സ്ത്രീകളെക്കുറിച്ച് ആര്‍ക്കും എന്തും പറയാമോ എന്ന തരത്തിലുള്ള വര്‍ഗീയ കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ്. പലരും ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് സി.പി.ഐ.എമ്മോ, കോണ്‍ഗ്രസോ വരില്ലെന്നോ സംഘപരിവാര്‍ മാത്രമേ ഉണ്ടാവൂ എന്ന തരത്തിലും കമന്റുകള്‍ ചെയ്യുന്നുണ്ട്.

ജോസഫ് മാഷിനെതിരെ ആദ്യം പ്രസംഗിച്ചത് നിങ്ങളല്ലേ, അന്ന് അയാള്‍ ഒരു വിഡ്ഡി ആണെന്ന് നിങ്ങള്‍ പറഞ്ഞില്ലേ എന്നും പല കമന്റുകളിലും ഉണ്ട്.
ആര്‍.എസ്.എസിന്റെ ഭീഷണിക്ക് വഴങ്ങരുതെന്നും പ്രസിദ്ധീകരണം തുടരണമെന്നും ആവശ്യപ്പെടുന്നതാണ് എം.എ ബേബിയുടെ പോസ്റ്റ്.
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും, സംഘപരിവാറിനെതിരെ പോരാട്ടം തുടരുമെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ചടങ്ങില്‍ എം.എ ബേബി പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
