വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ്‌സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും ഷഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്.
47 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് മന്ഥാന മടങ്ങിയത്. അതേസമയം ഷഫാലി 38 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും സ്വന്തമാക്കി. ഇരുവര്‍ക്കും പുറമെ ജമീമ റോഡ്രിഗസ് 19 റണ്‍സും റിച്ചാ ഘോഷ് എട്ട് പന്തില്‍ പുറത്താകാതെ 20 റണ്‍സും നേടി മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 12 റണ്‍സിന് മടങ്ങിയപ്പോള്‍ ദീപ്തി ശര്‍മ രണ്ട് പന്തില്‍ 10 റണ്‍സ് നേടി പുറത്താകാതെ നിന്നും.
Vice-captain making it count again! 💥
Smriti Mandhana backs up her 6️⃣8️⃣(44) in the previous game with 7️⃣4️⃣(47) today 💪
Updates ▶️ https://t.co/FMkrKB1zcS#TeamIndia | #T20WorldCup | #WomenInBlue | #INDvNED | @mandhana_smriti pic.twitter.com/d84EMAPg7O
— BCCI Women (@BCCIWomen) June 17, 2026
നെതര്‍ലാന്‍ഡ്‌സിന് വേണ്ടി കരോളിന്‍ ഡി ലാംഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഐറിസ് സ്വില്ലിങ്, ഹേതര്‍ സീഗേഴ്‌സ്, മിര്‍തി വാന്‍ ഡെര്‍ റാഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ബാട്ടിയ, ദീപ്തി ശര്‍മ, ശ്രീ ചരണി, നന്ദിനി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടില്‍
നെതര്‍ലാന്‍ഡ് പ്ലെയിങ് ഇലവന്‍
ഫീബി മോള്‍കന്‍ബോര്‍, ഹീതര്‍ സീഗേഴ്‌സ്, ബബെറ്റ് ഡി ലീഡ് (ക്യാപ്റ്റന്‍), റോബിന്‍ റൈക്കെ, സ്റ്റേറെ കാലിസ്, ഐറിസ് സ്വില്ലിങ്, കരോളിന്‍ ഡി ലാംഗെ, സില്‍വര്‍ സീഗേഴ്‌സ്, ഹന്ന ലാന്‍ഡ്ഹീര്‍, ലാറ ലീംഹൂയിസ്, ഫ്രെഡറിക്ക് ഓവര്‍ഡൈക്
