പതിനാറ് വയസുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചു; മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍
Kerala
പതിനാറ് വയസുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചു; മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍
നിഷാന. വി.വി
Friday, 13th February 2026, 12:47 pm

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറ് വയസുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍.

നിലമ്പൂര്‍ പൊലീസാണ് പോക്‌സോ കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് വീട്ടില്‍ നിന്ന് ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടി ലൈംഗികാതിക്രമണത്തിന് ഇരയായത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഭാഗത്തും വെച്ച് ലൈംഗികാതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണെങ്കിലും തുടര്‍ നടപടിക്ക് നിലമ്പൂര്‍ പൊലീസിന് കേസ് കൈമാറുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ കൗമാരക്കാര്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്നയാളാണ് ഫിലിപ്പ്.

കൗണ്‍സിലിങ്ങിനായി രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ രക്ഷിതാക്കള്‍ അറിയാതെ പെണ്‍കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

പൊലീസില്‍ നിന്ന് സ്വയം വിരമിച്ചയാളാണ് ഫിലിപ്പ് മമ്പാട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Sixteen-year-old girl raped at lodge; motivational speaker Philip Mampat in custody

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.