ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഫാലില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് എക്സിലൂടെ അറിയിച്ചു.
4 arrested, 2 detained by CBI for killing 2 Manipur students; detained 2 are minors, kept in Imphal; other 4 (2 men, 2 women) flown to Assam. Police and security forces op, CBI team waited at airport #Manipur
https://t.co/Nmfu3IqkTb via @ndtv
— Debanish Achom (@debanishachom) October 1, 2023
ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതോടെ ഒരാഴ്ച മുമ്പാണ് ജൂലൈയില്‍ കാണാതയ വിദ്യാര്‍ത്ഥികളുടെ മരണം സംഭവിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിഷയത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു.
വൈകീട്ട് ആറ് മണിയോടെ അറസ്റ്റിലായവരെ സുരക്ഷ കണക്കിലെടുത്ത് അസമിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധമുണ്ടായിരുന്നു.
Content Highlight: Six people arrested in the murder of Meiti students in Manipur
