ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സീതാറാം യെച്ചൂരി. ജി.ഡി.പി വളര്‍ച്ചയെ കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനയെയാണ് യെച്ചൂരി ഒരേസമയം പരിഹസിക്കുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമിത് ഷായുടെ കാര്‍ട്ടൂണ്‍ ചിത്രമാണ് യെച്ചൂരി പോസ്റ്റ് ചെയ്തിരിക്കുന്നത്. റോഡരികില്‍ ഭിക്ഷയാചിക്കുന്നയാള്‍ക്കും കുട്ടിയ്ക്കും അരികിലെത്തി നിങ്ങള്‍ പാവപ്പെട്ടവരായതിന് കാരണം സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്ന് പറയുന്ന അമിത് ഷായുടെ കാര്‍ട്ടൂണാണ് യെച്ചൂരി പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also Read:  പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്


നേരത്തെ ഡി.ജി.പി നിരക്ക് കുറയാന്‍ കാരണം സാങ്കേതിക കാരണമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെയാണ് യെച്ചൂരി വിമര്‍ശിച്ചിരിക്കുന്നത്. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണവും വന്നിരിക്കുന്നത്.