കൊച്ചി: ഏറെ അരാധകരുള്ള ബാന്റാണ് മസാല കോഫി. കവര്‍ സോംഗുകളായാലും സംഗീത സംവിധാനം ചെയ്യുന്ന ഗാനങ്ങളായാലും ഏറെ ആരാധകരാണ് മസാല കോഫിക്കും ബാന്റിലെ പ്രധാനഗായകനായ സൂരജ് സന്തോഷിനും ഉള്ളത്.

എന്നാല്‍ മസാല കോഫിയില്‍ നിന്ന് ഒടുവില്‍ സൂരജ് സന്തോഷ് വേര്‍പിരിയുകയാണ്. വ്യക്തിപരമായ അഭിപ്രായ പ്രശ്നങ്ങള്‍ കാരണമാണ് ബാന്റ് വിടുന്നതെന്ന് സൂരജ് പറഞ്ഞു.

സമാധാനപരമായ വേര്‍പിരിയലാണ് ഇതെന്നും തങ്ങളുടെത് രണ്ടു വഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും സൂരജ് പറഞ്ഞു.

മസാല കോഫിക്ക് എല്ലാ വിജയാശംസകളും നേരുന്നു. എന്റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാന്റിനൊപ്പം ഉണ്ടാകുമെന്നും സൂരജ് പറഞ്ഞു.

നിരവധി ചിത്രങ്ങളില്‍ മസാല കോഫി ബാന്റ് സംഗീത സംവിധാനം ചെയ്യുകയും അതെല്ലാം ഹിറ്റാവുകയും ചെയ്തിരുന്നു. ഉറിയടി, കുഞ്ഞിരാമായണം, സോളോ, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ബാന്റ് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.