കൊച്ചി: ഗായിക റിമി ടോമിയുടെ ജന്മദിനമാണിന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം. ഗായകന്‍ വിധു പ്രതാവും ഗായിക സിത്താര കൃഷ്ണകുമാറുമെല്ലാം റിമിയെ കുറിച്ചുള്ള മനോഹരമായ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

റിമിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് ദീര്‍ഘമായ കുറിപ്പിലൂടെയാണ് വിധു പ്രതാപ് ആശംസ അറിയിച്ചത്. ഒരു ഗായകനില്‍ നിന്നും തന്നെ സ്റ്റേജ് പെര്‍ഫോമര്‍ ആക്കി മാറ്റിയത് റിമി ടോമിയാണെന്ന് വിധു പ്രതാപ് കുറിപ്പില്‍ പറയുന്നു.

‘ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലേക്ക് വന്നവര്‍. റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. ഒരു ഗായകനില്‍ നിന്ന്, എന്നെ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരി.

Content highlight: Singer Rimi Tomy birthday Vidhu Prathap Sithara