സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അഭയ ഹിരണ്‍മയി.

‘ഹാപ്പി ബെര്‍ത്ത്‌ഡേ ഏട്ടാ. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നമുക്ക് ഒരുമിച്ചു വളരാം, പ്രണയിക്കാം, ഒരുമിച്ചു മരിക്കാം. ആയുസ്സും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ദൈവം ഏട്ടനു നല്‍കട്ടെ. ഒരുപാട് സ്‌നേഹവും ആശംസയും അറിയിക്കുന്നു’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി പറഞ്ഞിരിക്കുന്നത്.

കൊറോണക്കാലത്തിനു മുന്‍പു നടത്തിയ വിനോദയാത്രയ്ക്കിടെ യുക്രൈനിലെ കീവില്‍ വെച്ച്എടുത്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് അഭയയുടെ ആശംസാകുറിപ്പ്. തെരുവില്‍ കുട്ടികള്‍ക്കൊപ്പം ആഫ്രിക്കന്‍ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറാണ് ദൃശ്യങ്ങളില്‍.

Content Highlight: Singer Abhaya Hiranmayi Wishing Gopi Sundar On His Birthday