ഈ വര്‍ഷത്തെ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള ചിത്രമെന്നാണ് പലരും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മോഹിനിയാട്ടത്തെ കണക്കാക്കുന്നവരുമുണ്ട്. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ ഹിറ്റാകാത്തതിന്റെ നഷ്ടം പലിശ സഹിതം മോഹിനിയാട്ടത്തില്‍ തീര്‍ത്തിരുന്നു. വാഴ 2ന്റെ കുതിപ്പിനിടയിലും ചിത്രം ഗംഭീര കളക്ഷനായിരുന്നു നേടിയത്.
തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ സ്വീകാര്യത മോഹിനിയാട്ടത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു. ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം ഈ വിജയാഘോഷവേളയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഭരതനാട്യം 3 രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. കൃഷ്ണദാസ് മുരളി ഇത്തവണയും ഴോണര്‍ ഷിഫ്റ്റ് നടത്തിയിട്ടുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൊറര്‍ കോമഡി ഴോണറിലാണ് രാസലീല ഒരുങ്ങുക എന്ന് ടൈറ്റില്‍ ടീസര്‍ സൂചന നല്‍കുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമുള്ള അതേ ക്രൂ തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമാണ്.
അത്തരത്തിലൊന്നാണ് ദൃശ്യവുമായുള്ള കണക്ഷന്‍. മോഹിനിയാട്ടത്തില്‍ അങ്ങിങ്ങായി ദൃശ്യം സീരിസിന്റെ റഫറന്‍സ് സംവിധായകന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ രാസലീലയുടെ പോസ്റ്ററിലും ദൃശ്യം റഫറന്‍സുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്ററില്‍ ജനലിലൂടെ പുറത്തേക്ക് ഭയത്തോടെ നോക്കിനില്‍ക്കുന്ന ശശിധരനെയാണ് കാണാന്‍ സാധിക്കുന്നത്.
ദൃശ്യം 3യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രം ഇത്തരത്തില്‍ ജനലിന് പുറത്തേക്ക് ഭയത്തോടെ നോക്കുന്നുണ്ട്. അതുമായി ബന്ധപ്പെടുത്തി ധാരാളം പോസ്റ്റുകള്‍ സിനിമാപേജുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൃശ്യം 4ന് മുമ്പ് ഭരതനാട്യം 3 വരുമെന്നും ഇത്തവണ ഏതെങ്കിലും അതിഥിയെ ശശിയും കുടുംബവും തീര്‍ക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
രാസലീല എന്ന ടൈറ്റിലിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. ഉത്തരേന്ത്യയിലെ ഒരു കലാരൂപമാണ് രാസലീലയെന്നും ഭരതന്‍ നായരുടെ ഉഡായിപ്പുകള്‍ കേരളത്തിന് പുറത്തേക്ക് വ്യാപിച്ചേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹൊറര്‍ ഴോണറായതിനാല്‍ ഭരതന് നായരുടെയോ ഗോവിന്ദരാജയുടെയോ ആത്മാവാകും ഇത്തവണ പണി നല്‍കുകയെന്നും പ്രവചനങ്ങളുണ്ട്. 2028ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Similarities between Drishyam 3 and Rasaleela movie poster discussing on Social media