തെലുങ്കില്‍ കിരീടം റീമേക്ക് ചെയ്തവര്‍ക്ക് ആ ഒരു സീന്‍ പെര്‍ഫക്ടായി എടുക്കാന്‍ പറ്റിയില്ല, മോഹന്‍ലാലുള്ളതുകൊണ്ട് മാത്രം ഇവിടെ എനിക്കതിന് സാധിച്ചു: സിബി മലയില്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. സാഹചര്യങ്ങളും സമൂഹവും ചേര്‍ന്ന് ഗുണ്ടയാക്കിയ സേതുമാധവന്‍ എന്ന സാധാരണക്കാരനായി മോഹന്‍ലാലിന്റെ പ്രകടനവും ഇന്നും പലരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡില്‍ അവസാന റൗണ്ട് വരെ മോഹന്‍ലാലിന്റെ പ്രകടനം ചര്‍ച്ചയായിരുന്നു. ജൂറിയുടെ പ്രത്യേക പരാമര്‍ശവും മോഹന്‍ലാലിന് ലഭിച്ചു. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്തിട്ടാണ് കിരീടം റീ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ റീ റിലീസ് സമയത്ത് സംവിധായകന്‍ സിബി മലയിലിന്റെ പഴയ അഭിമുഖം വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ തെലുങ്ക് സിനിമയിലുള്ളവര്‍ തന്നെ വിളിച്ച് സഹായമാവശ്യപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സംസാരിച്ചത്.
‘എല്ലാ ഭാഷയിലും കിരീടം റീമേക്ക് ചെയ്തിരുന്നു. തെലുങ്കിലെ റൈറ്റ്‌സ് വാങ്ങിയത് രാജശേഖര്‍ എന്ന നടനാണ്. തെലുങ്കിലെ ടോപ് സ്റ്റാറാണ് അയാള്‍. അതുപോലെ തെലുങ്കിലെ ടോപ് സംവിധായകനായ കോദണ്ഡരാമ റെഡ്ഡിയാണ് ആ പടം ഡയറക്ട് ചെയ്തത്. അന്നൊക്കെ റീമേക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍ നമ്മുടെ പടത്തിന്റെ ടേപ്പ് കണ്ടിട്ട് അതുപോലെ ഷോട്ടുകള്‍ എടുക്കും.
കിരീടം Photo: Screen grab/ Malayalam Movie House
കിരീടമൊക്കെ അങ്ങനെ സെയിം ടു സെയിമായി എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു. ‘സാര്‍ എല്ലാം കറക്ടായി ചെയ്യുന്നുണ്ട്. പക്ഷേ, ആ സ്ട്രീറ്റ് ഫൈറ്റ് എത്ര നോക്കിയിട്ടും മലയാളത്തിലേത് പോലെ ചെയ്യാന്‍ പറ്റുന്നില്ല, സാര്‍ ഒന്ന് വന്ന് സഹായിക്കണം’ എന്ന് പറഞ്ഞു. മോഹന്‍ലാല്‍ ചെയ്തതുകൊണ്ട് മാത്രമാണ് എനിക്ക് ആ സീന്‍ എടുക്കാന്‍ പറ്റിയത്. അയാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,’ സിബി മലയില്‍ പറയുന്നു.
ഈയൊരു ഭാഗം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാല്‍ ചെയ്തതുകൊണ്ട് മാത്രം അങ്ങനെയാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ റേഞ്ച് മറ്റാര്‍ക്കും അനുകരിക്കാനാകില്ലെന്നും ആരാധകര്‍ വാദിക്കുന്നു. കിരീടം എന്ന സിനിമ ഇന്നും ക്ലാസിക്കായി നിലനില്‍ക്കുന്നത് ഇത്തരം രംഗങ്ങള്‍ കാരണമാണെന്നും കമന്റുകളുണ്ട്.
Content Highlight: Sibi Malayil about the remake of Kireedam movie