ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സാണ് ഇന്ത്യ നേടിയത്.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി റിഷബ് പന്തുമാണ് ക്രീസിലുള്ളത്.
നാലാമനായി ഇറങ്ങി 143 പന്തുകള്‍ നേരിട്ട് 103* റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും 11 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇത് താരത്തിന്റെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ്. 20 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഗില്‍ നിലവില്‍ സ്വന്തമാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 26ാം വയസില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ ലിസ്റ്റില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമിനൊപ്പമാണ് നിലവില്‍ ഗില്‍ റെക്കോഡ് പങ്കിടുന്നത്.
26ാം വയസില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 47
വിരാട് കോഹ്‌ലി – 34
കെയ്ന്‍ വില്യംസണ്‍ – 26
ജോ റൂട്ട് – 23
അലസ്റ്റയര്‍ കുക്ക് – 21
എ.ബി. ഡി വില്ലിയേഴ്‌സ് – 21
ശുഭ്മന്‍ ഗില്‍ – 20
ബാബര്‍ അസം – 20
അതേസമയം 70 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് പന്ത് നേടിയത്. ആദ്യ ദിനം തന്നെ 32 പന്തില്‍ 24 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍, 104 പന്തില്‍ 81 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 165 പന്തില്‍ 100 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 11 ഫോര്‍ ഉള്‍പ്പെടെയാണ് ഓപ്പണറും ക്ലാസിക് ബാറ്ററുമായ രാഹുല്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം സെഞ്ച്വറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സയ്യൂര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി.
Content highlight: Shubhman Gill Equals With Babar Azam In Great Record List
