ഐ.പി.എല്ലില്‍തുടര്‍ച്ചയായ രണ്ടാം പരാജയമേറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് തുടരുകയാണ്. എതിരാളികളുടെ തട്ടകത്തില്‍ ആദ്യ മത്സരം തോറ്റ മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തം മണ്ണിലെ ആദ്യ മത്സരത്തിലും തോല്‍വിയേറ്റുവാങ്ങി.
ചെപ്പോക്കില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പരാജയം. ചെന്നൈ ഉയര്‍ത്തിയ 210 വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ശ്രേയസ് അയ്യരുടെ പട മറികടക്കുകയായിരുന്നു.
7️⃣th win in last 8️⃣ games against CSK ✅
𝐏𝐚𝐫𝐚𝐦𝐩𝐚𝐫𝐚. 𝐏𝐫𝐚𝐭𝐢𝐬𝐡𝐭𝐡𝐚. 𝐀𝐧𝐮𝐬𝐡𝐚𝐬𝐚𝐧 😌 pic.twitter.com/7lWnOBi7A1
— Punjab Kings (@PunjabKingsIPL) April 3, 2026
ഈ വിജയത്തോടെ ഒരു നേട്ടവും ശ്രേയസ് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് അയ്യര്‍ കരുത്ത് കാട്ടിയത്. ഇത് ഏഴാം തവണയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് മുമ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുട്ടുകുത്തുന്നത്.

ശ്രേയസ് അയ്യര്‍ –
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവുമധികം വിജയം നേടിയ ക്യാപ്റ്റന്‍
(ക്യാപ്റ്റന്‍ – വിജയം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ആകെ മത്സരം)
രോഹിത് ശര്‍മ – 12 – (22)
ശ്രേയസ് അയ്യര്‍ – 7 (12)*
ആദം ഗില്‍ക്രിസ്റ്റ് – 6 (10)
ഗൗതം ഗംഭീര്‍ – 6 (13)
സഞ്ജു സാംസണ്‍ – 5 (7)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 4 (7)
കെ.എല്‍. രാഹുല്‍ – (8)
ഷെയ്ന്‍ വോണ്‍ – 4 (9)
വിരാട് കോഹ്‌ലി – 4 (15)
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് സഞ്ജു സാംസണെ (ഏഴ് പന്തില്‍ ഏഴ്) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ആയുഷ് മാഹ്‌ത്രെയുടെ കരുത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. 43 പന്തില്‍ 73 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. 27 പന്തില്‍ പുറത്താകാതെ 45 റണ്‍സുമായി ശിവം ദുബെയും 12 പന്തില്‍ 32 റണ്‍സുമായി സര്‍ഫറാസ് ഖാനും തിളങ്ങിയതോടെ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209ലെത്തി.
A blitz with the bat!⚡🔥#WhistlePodu #CSKvPBKS pic.twitter.com/1IkjOPCSfV
— Chennai Super Kings (@ChennaiIPL) April 3, 2026
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ടോപ്പ് ഓര്‍ഡറിന്റെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), പ്രഭ്‌സിമ്രാന്‍ സിങ് (34 പന്തില്‍ 43), കൂപ്പര്‍ കനോലി (22 പന്തില്‍ 36), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50) എന്നിവരാണ് പഞ്ചാബിനായി റണ്ണടിച്ചത്.
Big players produce big performances in big matches. 💪🔥 pic.twitter.com/KM1v1ebq7i
— Punjab Kings (@PunjabKingsIPL) April 3, 2026
കളിച്ച രണ്ട് മത്സരത്തിലും വിജയവുമായി പഞ്ചാബ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഏപ്രില്‍ ആറിനാണ് പഞ്ചാബ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പോരാട്ടത്തില്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: Shreyas Iyer becomes second in the list of captains with most wins against Chennai Super Kings in IPL
