ന്യൂദല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മാത്രമല്ല എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അത്തരക്കാരെല്ലാം തൂക്കിലേറ്റപ്പെടേണ്ടവരാണെന്നായിരുന്നു ആശാദേവിയുടെ പ്രതികരണം.

“കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. ബലാത്സംഗത്തിനിരയാകുന്ന 12 വയസിനുമുകളിലുള്ളവര്‍ക്കും നീതി ലഭിക്കണ്ടേ?”


Also Read:  വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരോട് കോമാളിത്തരം കാണിച്ച് പാക് ക്രിക്കറ്റ് താരം; പ്രതിഷേധവുമായി ഇന്ത്യ


അതേസമയം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമമാകും.

പുതിയ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം.

WATCH THIS VIDEO: