shilpa[]ബോളിവുഡ് താരം ഷില്‍പ ഷെട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഷില്‍പയ്‌ക്കൊപ്പം ഭര്‍ത്താവ് രാജ് കുന്ദ്രയും ഉണ്ടായിരുന്നു. ഇരുവരും പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ജലാന്തറില്‍ ഒരു പ്രമോഷണല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ദില്‍വാന്‍ ടോള്‍ പ്ലാസയ്ക്കരികിലെത്തിയപ്പോള്‍ ഷില്‍പ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിയ്ക്കുകയായിരുന്നു.

തങ്ങളെ ഇടിച്ച കാറിലെ ഡ്രൈവര്‍ അശ്രദ്ധമായി കാറോടിച്ചതിനാല്‍ ഈ അപകടത്തില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്ന് ഷില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ദുര്‍ഗാ ദേവിയാണ് അപകടമൊന്നും സംഭവിക്കാതെ തങ്ങളെ രക്ഷപ്പെടുത്തിയതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഇവരുടെ സെക്യൂരിറ്റികള്‍ ഇടിച്ച കാറിന്റെ ഡ്രൈവറെ പിടിച്ചുനിര്‍ത്തുകയും കാര്‍ ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.